കൊല്ലം:ജില്ലയിൽ ഇന്ന് 300 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ രണ്ടുപേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ പത്ത് പേരും ഇതിലുൾപ്പെടുന്നു. മൂന്ന് ആരോഗ്യ പ്രവർത്തകരടക്കം 288 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.
കൊല്ലത്ത് 300 പേർക്ക് കൂടി കൊവിഡ്
ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2696 ആയി
കൊല്ലത്ത് 300 പേർക്ക് കൂടി കൊവിഡ്
ആലപ്പാട് അഴീക്കൽ, വലിയഴീക്കൽ, പണ്ടാരതുരുത്ത്, കൊല്ലം കാവനാട്, പുന്തലത്താഴം, ഗുരുദേവ നഗർ, തേവലക്കര, കോയിവിള, നീണ്ടകര, പുത്തൻതുറ, മൈനാഗപ്പള്ളി വടക്ക്, ചവറ, പട്ടത്താനം എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 26 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2696 ആയി.