കൊല്ലം:ജില്ലയ്ക്ക് ആദ്യ ഘട്ടത്തിൽ അനുവദിച്ച 25960 ഡോസ് വാക്സിൻ കൊല്ലത്ത് എത്തിച്ചു. പ്രത്യേക ശീതീകരണ സംവിധാനമുള്ള ഇൻസുലേറ്റഡ് വാഹനത്തിലാണ് കൊവിഡ് വാക്സിൻ ജില്ലയിൽ എത്തിച്ചത്. പ്രധാനസംഭരണ കേന്ദ്രമായ ജില്ലാ നഴ്സിംഗ് സ്ക്കൂളിലാണ് ആദ്യഘട്ടത്തിൽ സൂക്ഷിക്കുക. വാക്സിൻ സൂക്ഷിക്കുന്നതിനായി പത്തോളം ഐസ് ലൈൻഡ് റഫ്രിജറേറ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. വാക്സിൻ സംഭരണ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി കഴിഞ്ഞു. വാക്സിൻ കൃത്യമായ മാനദണ്ഡങ്ങളോടെ സംഭരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുക, കൃത്യമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് കൺട്രോൾ റൂമിന്‍റെ പ്രവർത്തനങ്ങൾ.
കൊല്ലത്ത് 25960 ഡോസ് കൊവിഡ് വാക്സിൻ എത്തിച്ചു - covid vaccine news
ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളാണ് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സജ്ജമാക്കിയിട്ടുള്ളത്.
![കൊല്ലത്ത് 25960 ഡോസ് കൊവിഡ് വാക്സിൻ എത്തിച്ചു കൊല്ലം വാർത്ത കൊവിഡ് വാക്‌സിൻ വാർത്ത കേരള വാർത്ത kollam news covid vaccine delivered to Kollam covid vaccine news kerala news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10240038-thumbnail-3x2-oo.jpg)
16-ാം തീയതി രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ 100 ആരോഗ്യ പ്രവർത്തകർക്ക് കുത്തിവെയ്പ്പെടുക്കും. ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളാണ് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സജ്ജമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയും ആയുഷ്, സ്വകാര്യ മേഖലകളിലെ ആശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് കേന്ദ്രങ്ങളിലും കൊവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, വിക്‌ടോറിയ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, മെഡിസിറ്റി മെഡിക്കല്‍ കോളജ്, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി, ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രം, നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.
ഇതുകൂടാതെ ജില്ലയില്‍ തുടര്‍ഘട്ടങ്ങളില്‍ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിനായും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചുമതലയുള്ള പ്രോഗ്രാം ഓഫീസര്‍മാര്‍ അതത് ആരോഗ്യ ബ്ലോക്കുകളുടെ മേല്‍നോട്ട ചുമതല വഹിക്കുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും ചെയ്യും. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ജീവനക്കാരുടെ ലഭ്യതയും ഉറപ്പ് വരുത്തി. കോവിഡ് വാക്സിനേഷനായി ഇതുവരെ 22,006 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത പറഞ്ഞു.