കൊല്ലം: ജില്ലയില്‍ കൊവിഡ് രോഗബാധ നിരക്ക് ഏറ്റവും ഉയര്‍ന്ന സംഖ്യയിലെത്തി. ജില്ലയിൽ 248 പേര്‍ രോഗബാധിതരായി. ഏറ്റവും അധികം രോഗബാധിതര്‍ കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലാണ്. 59 പേരാണ് കോർപ്പറേഷൻ പരിധിയിൽ രോഗബാധിതരായത്. 18 വീതമാണ് പള്ളിത്തോട്ടം, തൃക്കടവൂര്‍ ഭാഗങ്ങളിലെ കോര്‍പ്പറേഷന്‍ പരിധിയിലുള്ള കൊവിഡ് രോഗികൾ.
കൊല്ലത്ത് കൊവിഡ് രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; 248 പേര്‍ക്ക് കൊവിഡ് - കൊല്ലം കൊറോണ
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലാണ് കൂടുതൽ പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്.
കൊല്ലത്ത് കൊവിഡ് രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; 248 പേര്‍ക്ക് കൊവിഡ്
തൊടിയൂര്‍ ഭാഗത്ത് 26, തേവലക്കര 16, ചവറ 14, നീണ്ടകര പരിമണം 7, പന- ഒമ്പത്, ശൂരനാട്, കടയ്ക്കല്‍ ആറ് വീതം എന്നിങ്ങനെയാണ് രോഗികള്‍ ഉള്ളത്. സമ്പര്‍ക്കം വഴി 241 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. വിദേശത്ത് നിന്നുമെത്തിയ അഞ്ചു പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം ആഗസ്റ്റ് 30ന് മരണമടഞ്ഞ കല്ലുംതാഴം കിളികൊല്ലൂര്‍ സൗത്ത് സൗഹാര്‍ദ്ദ നഗര്‍ സ്വദേശിനി ബുഷ്റബീവിയുടെ (61) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.