കൊല്ലത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി - മത്സ്യതൊഴിലാളികളെ കാണാതായി
സക്കറിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
![കൊല്ലത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി fishermen missing kollam fishermen fishermen missing kollam മത്സ്യതൊഴിലാളികളെ കാണാതായി കൊല്ലം മത്സ്യതൊഴിലാളി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8472216-thumbnail-3x2-drowning1.jpg)
കൊല്ലത്ത് രണ്ട് മത്സ്യതൊഴിലാളികളെ കാണാതായി
കൊല്ലം: പരവൂർ വടക്കുംഭാഗത്ത് കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സക്കറിയയുടെ (48) മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ഇസുദീന്(50) വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കട്ടമരം തിരയില്‍ പെട്ട് അപകടം സംഭവിച്ചു എന്നാണ് കരുതുന്നത്. കട്ടമരത്തില്‍ മീൻപിടിക്കാൻ പോയ രണ്ടുപേരെ കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് കാണാതായിരുന്നു. ഇവരില്‍ ഒരാൾക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് അടുത്ത അപകടമുണ്ടായത്.
Last Updated : Aug 19, 2020, 9:55 AM IST