കൊല്ലം: ജില്ലയില്‍ മുളവന സ്വദേശിയായ പത്താം ക്ലാസുകാരനെ കാണാതായതായി പരാതി. പള്ളിയറ പുത്തൻവീട്ടിൽ രാജു ജോണിന്‍റെ മകൻ 15 വയസുള്ള റിനോ രാജുവിനെയാണ് അടൂരിൽ നിന്നും കാണാതായത്. കഴിഞ്ഞ മൂന്നുവർഷമായി റിനോ രാജു അടൂർ മണക്കാല മാർത്തോമാ സഭയുടെ ഗുരുകുലത്തിൽ താമസിച്ചു പഠിക്കുകയായിരുന്നു. കടമ്പനാട് സെന്‍റ് തോമസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റിനോ രാജു. ക്രിസ്‌മസ് അവധിക്കായി നാട്ടിലെത്തിയ റിനോ 26-ാം തീയതിയാണ് മടങ്ങിപ്പോയത്. കടമ്പനാട് പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്‍ററിൽ റിനോ ട്യൂഷന് പോകുമായിരുന്നു.
കൊല്ലത്ത് പത്താം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി - missing case
മുളവന സ്വദേശിയായ കടമ്പനാട് സെന്‍റ് തോമസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ റിനോ രാജുവിനെയാണ് ഡിസംബര്‍ 31 മുതല്‍ കാണാതായത്.
ഡിസംബർ 31 ന് രാവിലെ എട്ടരയോടെ ഗുരുകുലത്തിൽ നിന്നും ട്യൂഷനു പോയ റിനോ തിരിച്ചു വരേണ്ട സമയം കഴിഞ്ഞിട്ടും വരാത്തതിനെ തുടർന്ന് ഗുരുകുലം അധികൃതര്‍ കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കളും ഗുരുകുലം അധികൃതരും അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മണക്കാലയിലുള്ള ഓട്ടോറിക്ഷക്കാരോട് ആലുവയിലേക്ക് പോകുന്ന ബസിനെക്കുറിച്ച് റിനോ അന്വേഷിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇതേ തുടർന്ന് ആലുവ, തൃശൂർ, എറണാകുളം മേഖലകളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 31ന് അടൂരിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിൽ റിനോ എത്തിയ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.