കൊല്ലം: പത്താം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കോട്ടക്കൽ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ ശിവാനിയാണ് (15) മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെ തുടർന്ന് വിദ്യാര്‍ഥി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം വിലക്കി: കൊല്ലത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു - 15 year old girl found hanging in kollam
കൊല്ലം കോട്ടക്കൽ സ്വദേശികളായ രതീഷ് - സിന്ധു ദമ്പതികളുടെ മകൾ ശിവാനിയാണ് മരിച്ചത്
മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വീട്ടുകാരുമായി വഴക്ക്; കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
കുടുംബ വീടിന് സമീപത്ത് തേവള്ളി ഓലയിൽ വാടകയ്ക്ക് താമസിക്കുകയാണ് വിദ്യാര്‍ഥിയുടെ കുടുംബം. ഫോറൻസിക് വിദഗ്‌ധര്‍ എത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പരിശോധനയ്ക്കായി ആശുപത്രിയിലക്ക് മാറ്റി.
Also read: കൊറിയന്‍ വീഡിയോകള്‍ക്ക് അടിമ: കല്ലമ്പലത്ത് 16കാരി ആത്മഹത്യ ചെയ്തു