കൊല്ലം:കൊല്ലത്ത് ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇരട്ട സഹോദരിയുടെ കൺമുന്നിലായിരുന്നു ദാരുണ സംഭവം നടന്നത്. കുണ്ടുമണ്‍ ആറ്റിൽ ഫോട്ടോയെടുക്കാനെത്തിയ കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയായ അരുണാണ് മുങ്ങിമരിച്ചത്. ഇരട്ട സഹോദരിയായ അലീന, അയല്‍വാസിയായ കണ്ണന്‍, തഴുത്തല സ്വദേശിയായ സിബിന്‍ എന്നിവരോടൊപ്പമാണ് അരുൺ കുണ്ടുമണ്‍ ആറ്റില്‍ ഫോട്ടോഷൂട്ടിനായി എത്തിയത്.
ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങിയ 14കാരന് ദാരുണാന്ത്യം - ഫോട്ടോ ഷൂട്ടിനെ 14കാരൻ മുങ്ങി മരിച്ചു
കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയായ അരുണാണ് മുങ്ങിമരിച്ചത്
അരുണ്‍ കണ്ണനൊടൊപ്പം ഫോട്ടോ എടുക്കാന്‍ ആറ്റിലേക്ക് ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടി എത്തിയ സമീപവാസികള്‍ കണ്ണനെ രക്ഷപ്പെടുത്തിയെങ്കിലും അരുണിനെ കണ്ടെത്താനായില്ല. ഫോട്ടോ എടുക്കാന്‍ കുട്ടികളെ കൂട്ടിക്കൊണ്ടു വന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും സ്കൂബാ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അരുണിന്റെ മൃതദേഹം കണ്ടെടുത്തത്. അരുണ്‍ മുങ്ങി പോകുന്നതു കണ്ട് ബോധരഹിതയായ സഹോദരിയെയും നാട്ടുകാര്‍ രക്ഷപെടുത്തി മീയണ്ണുരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.