ട്യുമര്‍ ബാധിച്ച പതിനൊന്നുകാരന്‍ ചികിത്സാ സഹായം തേടുന്നു - ട്യുമര്‍ ബാധിച്ച പതിനൊന്നുകാരന്‍ ചികിത്സാ സഹായം തേടുന്നു
ശാസ്‌താംകോട്ട പള്ളിശ്ശേരി സ്വദേശി അനന്തുവാണ് ട്യുമര്‍ ബാധയെ തുടര്‍ന്ന് ചികിത്സക്കായി സഹായം തേടുന്നത്
കൊല്ലം : തലയില്‍ ട്യുമര്‍ ബാധിച്ച പതിനൊന്നുകാരന്‍ ചികിത്സാ സഹായം തേടുന്നു. ശാസ്‌താംകോട്ട പള്ളിശ്ശേരി സ്വദേശി അനന്തുവാണ് ട്യുമര്‍ ബാധയെ തുടര്‍ന്ന് ചികിത്സക്കായി സഹായം തേടുന്നത്. രണ്ടര വര്‍ഷത്തിന് മുമ്പാണ് അനന്തുവിന് അസുഖലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ഛര്‍ദിലായിരുന്നു രോഗത്തിന്‍റെ ആദ്യലക്ഷണം. നിരവധി ആശുപത്രികളിൾ ചികിത്സ നടത്തിയതിനു ശേഷമാണ് അനന്തുവിന്‍റെ രോഗം കണ്ടെത്താനായത്. എന്നാല്‍ അസുഖം കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. രണ്ട് അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമായതോടെ ശരീരം അനക്കാന്‍ സാധിക്കാതെ അനന്തു കിടപ്പിലായി. ഇതിനോടകം കൂലിപ്പണിക്കാരനായ അനന്തുവിന്‍റെ അച്ഛന്‍ അനില്‍കുമാര്‍ ലക്ഷകണക്കിന് രൂപയാണ് ചികിത്സക്കായി ചെലവഴിച്ചത്. വായ്‌പയെടുത്ത പണം തിരിച്ചടക്കാന്‍ സാധിക്കാതെയും നിത്യചെലവിന് നിവര്‍ത്തിയില്ലാതെയും ബുദ്ധിമുട്ടുന്ന അനില്‍കുമാര്‍ സുമനസുകളുടെ സഹായം തേടുന്നു. ഫോണ്‍ - 9072732853.