കൊല്ലം:ഏരൂരില്‍ അച്ഛമ്മയുടെ അറിവോടെ പത്താംക്ലാസുകാരി നിരവധി തവണ പീഡനത്തിനിരയായ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. കുളത്തുപ്പുഴ ഏഴംകുളം വനജ വിലാസത്തില്‍ ഗണേഷാണ്(23) പിടിയിലായത്. പീഡനത്തിന് കൂട്ടുനിന്ന പെണ്‍കുട്ടിയുടെ അച്ഛമ്മയും അറസ്റ്റിലായിട്ടുണ്ട്.
കൊല്ലത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
പിതാവിന്‍റെ അമിത മദ്യപാനം മൂലം ചൈൽഡ് ലൈനിൻ്റെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന വിദ്യാർഥിനിയെ അച്ഛമ്മ ഏറ്റെടുത്ത് ഒപ്പം താമസിപ്പിക്കുകയായിരുന്നു
ഇരുവര്‍ക്കെതിരെയും പോക്സോ നിയമം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിതാവിന്‍റെ അമിത മദ്യപാനം മൂലം ചൈൽഡ് ലൈനിൻ്റെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന വിദ്യാർഥിനിയെ അച്ഛമ്മ ഏറ്റെടുത്ത് ഒപ്പം താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഗണേശ് പെൺകുട്ടിയോട് അടുപ്പം സ്ഥാപിച്ചത്.
ഗണേഷിൻ്റെ വീട്ടിൽ വെച്ചും സ്കൂളിൽ നിന്ന് വീട്ടിൽ വരുന്ന വഴിയിലും അച്ഛമ്മയുടെ വീട്ടിൽ വെച്ചുമാണ് ഇയാൾ പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചത്. പീഡന വിവരം അറിഞ്ഞിട്ടും ഇത് വിലക്കുകയോ പരാതി നല്‍കുകയോ ചെയ്യാതെ അച്ഛമ്മ ഇതിന് കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധനക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും പുനലൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.