കൊല്ലം: ജില്ലാ ജയിലിലെ രണ്ടു ഉദ്യോഗസ്ഥർക്കും 50 അന്തേവാസികൾക്കും ഉൾപ്പെടെ ഇന്ന് ജില്ലയിൽ 106 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പത്ത് പേർ വിദേശത്ത് നിന്നും നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കരവാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരാളും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 43 പേർ രോഗമുക്തി നേടി.
വിദേശത്ത് നിന്ന് എത്തിയ കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര കോയിവയൽ സ്വദേശി, പൂയപ്പള്ളി തച്ചകോട് സ്വദേശി, കൊല്ലം കോർപ്പറേഷൻ കൊച്ചുതോപ്പിൽ സ്വദേശി, കൊല്ലം കോർപ്പറേഷൻ മുക്കാട് ഫാത്തിമ ഐലന്‍റ് സ്വദേശി, സുപ്പീരിയർ നഗർ സ്വദേശി, പിറവന്തൂർ വെട്ടിത്തിട്ട അലിമുക്ക് സ്വദേശി, പുനലൂർ കുനംകുഴി സ്വദേശി, കരവാളൂർ വെഞ്ചേമ്പ് സ്വദേശി, തൊടിയൂർ വേങ്ങര സ്വദേശി, അഞ്ചൽ പനയംചേരി സ്വദേശി തുടങ്ങിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പന്മന ആക്കൽ സ്വദേശി, ഇടക്കുളങ്ങര സ്വദേശി, പുനലൂർ പത്തേക്കർ പ്രദേശത്ത് രണ്ട് സ്ത്രീകൾ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകയായ കരവാളൂർ മാത്ര നെടുമല സ്വദേശിനിക്കും കൊല്ലം ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരായ കൊല്ലം കോർപ്പറേഷൻ കല്ലുംതാഴം സ്വദേശിനി, മൺട്രോത്തുരുത്ത് ഇടപ്പാരം സൗത്ത് സ്വദേശിനി, കൊറ്റംങ്കര പെരുംപുഴ സ്വദേശിനി എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ തെക്കുംഭാഗം ചവറ സൗത്ത് നടുവത്ത് ചേരി സ്വദേശി, അഞ്ചൽ സ്വദേശിനി, ഏരൂർ മണലിൽ സ്വദേശി, കരവാളൂർ മാത്ര സ്വദേശി, കരവാളൂർ മാത്ര സ്വദേശി, കരവാളൂർ മാത്ര സ്വദേശിനി, കരവാളൂർ മാത്ര സ്വദേശിനി, കരവാളൂർ സ്വദേശി, കല്ലുവാതുക്കൽ പാരിപ്പള്ളി മുട്ടപ്പ സ്വദേശി, കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി, കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശിനി, കരവാളൂർ മാത്ര സ്വദേശിനി, കാവനാട് സ്വദേശി എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.
കുളത്തുപ്പുഴ സാം നഗർ സ്വദേശി, കുളത്തുപ്പുഴ സാം നഗർ സ്വദേശിനി, കൊട്ടാരക്കര കില സ്വദേശി, കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനി, കൊല്ലം അഴിക്കോണം സ്വദേശി, കൊല്ലം കിളികൊല്ലൂർ സ്വദേശിനി, കൊല്ലം കോർപ്പറേഷൻ കന്നിമേൽചേരി സ്വദേശി, കൊല്ലം കോർപ്പറേഷൻ കന്നിമേൽചേരി സ്വദേശി, കൊല്ലം കോർപ്പറേഷൻ മരുത്തടി കന്നിമേൽ സ്വദേശി, കൊല്ലം കോർപ്പറേഷൻ മരുത്തടി കന്നിമേൽ സ്വദേശിനി, കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര കുരീപ്പുഴ സ്വദേശി, കൊല്ലം സ്വദേശി, ക്ലാപ്പന ആലുംപീടിക പാട്ടത്തിൽ കടവ് സ്വദേശിനി, ക്ലാപ്പന ആലുംപീടിക പാട്ടത്തിൽകടവ് സ്വദേശിനി, ചവറ താന്നിമൂട് സ്വദേശി, ചവറ പട്ടത്താനം സ്വദേശി എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ പന്മന വടക്കുംതല സ്വദേശി, തെന്മല ഇടമൺ 34 ജംഗ്ക്ഷനിലെ നാല് പുരുഷന്മാർക്കും രണ്ട് സ്‌ത്രീകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. മരുത്തടി സ്വദേശി, ശക്തികുളങ്ങര സ്വദേശിക്കും സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.