കേരളം

kerala

ETV Bharat / state

യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്

കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ ദൃശ്യങ്ങളാണ് ലഭിച്ചതെന്നാണ് സൂചന. ദൃശ്യത്തില്‍ കാണുന്ന ബൈക്ക് കേരള രജിസ്ട്രേഷനിലുള്ളതെന്നാണ് പൊലീസിന്‍റെ നിഗമനം.

യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ ലഭിച്ചു  സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  യുവമോര്‍ച്ച നേതാവ് കൊല്ലപ്പെട്ടു  യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തി  CCTV Footage of Yuva Morcha leader s murder  യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്  CCTV Footage of Yuva Morcha leader s murder
യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്

By

Published : Jul 28, 2022, 4:34 PM IST

കാസർകോട്:സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കൊലപാതക സംഘത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവം നടന്ന സ്ഥലത്ത് രണ്ടംഗ സംഘം ബൈക്കിലെത്തുന്നതാണ് ദൃശ്യം.

യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്

കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ ദൃശ്യങ്ങളാണ് ലഭിച്ചതെന്നാണ് സൂചന. ദൃശ്യത്തില്‍ കാണുന്ന ബൈക്ക് കേരള രജിസ്ട്രേഷനിലുള്ളതെന്നാണ് പൊലീസിന്‍റെ നിഗമനം. കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

also read: യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകം; എസ്‌ഡിപിഐ ബന്ധം ആരോപിച്ച് ബിജെപി, അന്വേഷണം ഊർജിതമെന്ന് ബസവരാജ് ബൊമ്മെ

സവണ്ണൂർ സ്വദേശി ഷാക്കിർ, ബെല്ലാരി സ്വദേശി മുഹമ്മദ്‌ ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക സംഘത്തിന് വിവരം നൽകിയവരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. ബെല്ലാരെയ്ക്ക് സമീപം നെട്ടാരുവിൽ ചൊവ്വാഴ്‌ചയാണ് (ജൂലൈ 26) ആക്രമണം നടന്നത്.

ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

also read:യുവമോർച്ച നേതാവിന്‍റെ കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍

ABOUT THE AUTHOR

...view details