കാസർകോട്: പുത്തിഗെ കോടിമുഗയിൽ മണ്ണ് ഇടിഞ്ഞ് സുരങ്കയിൽ കുടുങ്ങിയ യുവാവ് മരിച്ചു. കാട്ടുകുക്ക സ്വദേശി ഹർഷിത് (24) ആണ് മണ്ണിടിഞ്ഞ് സുരങ്കയിൽപ്പെട്ട് മരിച്ചത്. ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഹർഷിതിന്‍റെ മൃതദേഹം പുറത്തെടുത്തത്.
മണ്ണിടിഞ്ഞ് സുരങ്കയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
കാട്ടുകുക്ക സ്വദേശി ഹർഷിത് (24) ആണ് മണ്ണിടിഞ്ഞ് സുരങ്കയില്‍ കുടുങ്ങി മരിച്ചത്.
ഉച്ചക്കക്ക് 12 മണിയോടെയായിരുന്നു അപകടം. നീരൊഴുക്ക് തടസപ്പെട്ടതിനാൽ ഹിറ്റാച്ചി ഉപയോഗിച്ചാണ് മണ്ണ് നീക്കീയത്. ഈ സമയം ഹർഷിത് സുരങ്കക്കുള്ളിലായിരുന്നു. പെട്ടെന്ന് സുരങ്കയുടെ മുൻഭാഗത്ത് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ഭൂമിക്കടിയില്‍ നീളമേറിയ തുരങ്കം നിർമിച്ച് ഭൂഗർഭ ജലത്തെ വെളിയിലെത്തിക്കുന്നതാണ് സുരങ്ക.
കാസർകോട് നിന്നുള്ള അഗ്നി രക്ഷ സേനയും നാട്ടുകാരും ചേർന്നാണ് ജെസിബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയത്. മുകൾ ഭാഗത്ത് നിന്നും മണ്ണ് ചെറിയ തോതിൽ ഇളകിയതിനാൽ മുഴുവൻ മണ്ണും നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്‌റ്റ്‌മോർട്ടത്തിനായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.