കേരളം

kerala

ETV Bharat / state

യുവതിയെ ശല്യം ചെയ്‌തത് ചോദിക്കാനെത്തിയ ബന്ധുവിനെ കുത്തിക്കൊന്ന സംഭവം : പ്രതി കസ്റ്റഡിയില്‍ - Kasaragod news updates

കാസര്‍കോട് കജംപടിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പൊലീസ് കസ്റ്റഡിയില്‍. മധൂർ അറംതോട് സ്വദേശി സന്ദീപയാണ് കൊല്ലപ്പെട്ടത്. സംഭവം ബന്ധുവായ യുവതിയെ ശല്യം ചെയ്‌തത് ചേദിക്കാനെത്തിയപ്പോള്‍.

murder kasarkod  Youth stabbed to death in Kasaragod  യുവതിയ ശല്യം ചെയ്‌തയാളെ ചോദ്യം ചെയ്യാനെത്തി  ബന്ധുവായ യുവാവ് കുത്തേറ്റ് മരിച്ചു  കാസര്‍കോട് കജംപടി  യുവാവിനെ കുത്തിക്കൊലപ്പെടുത്തി  പവൻ രാജും സന്ദീപയും തമ്മിൽ വാക്ക് തർക്കം  പരിയാരം മെഡിക്കൽ കോളജ്  MURDER CASE  Kasaragod news updates  latest news in Kasaragod
മരിച്ച അറംതോട് സ്വദേശി സന്ദീപ്

By

Published : Jun 26, 2023, 4:31 PM IST

കാസർകോട് : കജംപാടിയിൽ യുവതിയ ശല്യം ചെയ്‌തത് ചോദിക്കാനെത്തിയ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. മധൂർ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കജംപാടി സ്വദേശി പവൻ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്.

യുവതിയെ ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പവൻ രാജും സന്ദീപയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇന്നലെ (ജൂണ്‍ 5) രാത്രി സന്ദീപ ബൈക്കിൽ സഞ്ചരിക്കവെ പവൻ രാജ് തടഞ്ഞുനിർത്തി. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതിനിടയിൽ പവൻ രാജ് അരയിൽ സൂക്ഷിച്ച കത്തിയെടുത്ത് സന്ദീപയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് (ജൂണ്‍ 26) രാവിലെയാണ് സന്ദീപ മരിച്ചത്. ബദിയടുക്ക പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ABOUT THE AUTHOR

...view details