കാസർകോട്: തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ. പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
യുവാവിൻ്റെ കെഎൽ 60 എസ് 1736 നമ്പർ ബുള്ളറ്റിന് സമീപം മലർന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെളി പുരണ്ട മൃതദേഹത്തിൽ ദേഹമാസകലം ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ചന്തേര ഇൻസ്പെക്ടർ നാരായണൻ, എസ്ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തൃക്കരിപ്പൂരില്‍ യുവാവ് വീടിന് സമീപം മരിച്ച നിലയിൽ; കൊലപാതകം സംശയിച്ച് പൊലീസ് - ക്രൈം വാര്‍ത്തകള്‍
വയലോടി സ്വദേശി കെ. പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തൃക്കരിപ്പൂരില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകം സംശയിച്ച് പൊലീസ്
പൊലീസ് നായയും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.