കാസര്‍കോട്:കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കട്ടത്തടുക്ക കണാജെയിലെ ഹാരിസാണ് മംഗളൂരുവിലെ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ മരിച്ചത്. ഉളിയത്തടുക്ക പള്ളം ജംഗ്ഷന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു - ബൈക്കപകടം
ഉളിയത്തടുക്ക പള്ളം ജംഗ്ഷന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
ഹാരിസ്
ഹാരിസ് ഓടിച്ച ബൈക്കില്‍ എതിര്‍ ദിശത്ത് നിന്നു വന്ന നാനോ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിയുകയും ബൈക്ക് പൂര്‍ണമായും തകരുകയും ചെയ്‌തിരുന്നു.