കേരളം

kerala

ETV Bharat / state

'കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹ പാര്‍ട്ടിയില്‍ കൈകൊട്ടി പാടി' ; മുസ്ലിം ലീഗ് എം എല്‍ എ ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് - Youth Congress in Manjeswaram

പ്രവര്‍ത്തകരുടെ വികാരം മാനിച്ച് വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

വിവാഹ പാര്‍ട്ടിയില്‍ കൈകൊട്ടി പാടി  വിവാദമായി വിവാഹ പാര്‍ട്ടി  എം എല്‍ എ കെ എം അഷ്‌റഫിനെതിരെ നടപടിക്കായി യൂത്ത് കോണ്‍ഗ്രസ്  മഞ്ചേശ്വരം എം എല്‍ എ കെഎം അഷ്‌റഫ്  എം എല്‍ എ കെഎം അഷ്‌റഫ് വിവാദത്തില്‍  Youth Congress with controversy against Manjeswaram MLA KM Ashraf  Manjeswaram MLA KM Ashraf  Manjeswaram MLA KM Ashraf in controversy  Youth Congress with controversy  Youth Congress in Manjeswaram  wedding party controversy
എം എല്‍ എ കെ.എം അഷ്‌റഫിനെതിരെ നടപടിക്കായി യൂത്ത് കോണ്‍ഗ്രസ്

By

Published : May 26, 2022, 4:28 PM IST

കാസര്‍കോട് : അബ്‌ദുല്‍ ജബ്ബാര്‍ വധക്കേസില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ അബ്‌ദുല്ല കുഞ്ഞിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് കൈകൊട്ടി പാടിയതിന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിനെതിരെ യൂത്ത് കോണ്‍ഗ്രസ്. എംഎല്‍എ പ്രസ്‌തുത വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ബിപി പ്രദീപ് പറഞ്ഞു.

മുസ്ലിം ലീഗ് എം എല്‍ എ ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

also read : പി.സി ജോര്‍ജിനെ കൊണ്ടു വന്ന വാഹനം ഒരാളെ ഇടിച്ചു: കൊച്ചി - തിരുവനന്തപുരം യാത്ര രണ്ടര മണിക്കൂര്‍ കൊണ്ട്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ച് വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം എല്‍ എ വിവാഹത്തില്‍ പങ്കെടുത്തതിന്‍റെയും കൈകൊട്ടി പാടുന്നതിന്‍റെയും വീഡിയോ പുറത്തുവന്നതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 2009 ലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്‌ദുല്‍ ജബ്ബാര്‍ കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details