കാസർകോട്: യൂത്ത് കോൺഗ്രസ് കാസർകോട് ജില്ല സെക്രട്ടറി മാർട്ടിൻ ജോർജിന് നേരെ ആക്രമണം. പരിക്കേറ്റ മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി വൈകിയാണ് സംഭവം നടന്നത്. കല്യോട്ട് സംഘടിപ്പിച്ച കൃപേഷ്, ശരത് ലാൽ സ്‌മൃതിയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന മാർട്ടിനെ ഒരു സംഘം ആക്രിമിച്ചെന്നാണ് പരാതി. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം.
കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചു; സിപിഎം എന്ന് ആരോപണം - ഷാഫി പറമ്പിൽ
യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ല സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് ആണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ മാര്‍ട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അതിനിടെ കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും നാലാം രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌മൃതിജ്യോതി പ്രയാണം നടത്തി. ചാലിങ്കാൽ ദേവദാസ് സ്‌മൃതി മണ്ഡപത്തിൽ നിന്ന് ജില്ല പ്രസിഡന്‍റ് ബി പി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന സ്‌മൃതിജ്യോതി പ്രയാണം കല്യോട്ട് സമാപിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്‌തു. ജില്ല പ്രസിഡന്‍റ് ബി പി പ്രദീപ് കുമാർ അധ്യക്ഷനായി.