പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉപവാസം - PSC
കാസര്‍കോട് ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിൽ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു
കാസർകോട്: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉപവാസം. കെഎപി നാലാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഉപവാസ സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിൽ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ബിപി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഡിസിസി ഭാരവാഹികളായ അഡ്വ. ഗോവിന്ദൻ നായർ, ധന്യ സുരേഷ്, പിവി സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് മനാഫ് നുള്ളിപ്പാടി, ജില്ലാ ഭാരവാഹികളായ രാകേഷ് പെരിയ, സ്വരാജ് കാനത്തൂർ, കാർത്തികേയൻ പെരിയ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.