കാസർകോട്: നാലരഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ഉപ്പള കൊടിബയലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് നവാസാണ്(28) അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ഇയാളെ പിടികൂടിയത്.
ഉപ്പളയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ - ഉപ്പളയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
ഉപ്പള കൊടിബയലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് നവാസാണ് നാലരഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി അറസ്റ്റിലായത്
ഉപ്പളയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
എം.ഡി.എം.എ മയക്കുമരുന്ന് കൈമാറാനായി നവാസ് ക്വാര്‍ട്ടേഴ്‌സിന് സമീപം നില്‍ക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ. എ. ബാലന്ദ്രനും സംഘവും പരിശോധനക്കെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ നവാസ് മയക്കുമരുന്ന് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.
ALSO READ:കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനിയര്‍ പിടിയില്‍