കാസര്‍കോട്: വെറുതെ ഒരു രസത്തിന് തുടങ്ങിയതാണ് കാസർകോട് ജില്ലയിലെ പൂടംകല്ല് സ്വദേശി ഗോപാലന്‍റെ ശില്‌പ നിർമാണം. വീട്ടുപറമ്പിലെ ഈട്ടി, തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങളുടെ കൊമ്പുകളും വേരുകളുമാണ് ശില്‌പ നിർമാണത്തിനായി തെരഞ്ഞെടുത്തത്. മരക്കൊമ്പുകളും വേരുകളും ഗോപാലന്‍റെ കയ്യിലെത്തിയാല്‍ അതിന് പ്രത്യേക രൂപം കൈവരും. ആമ, ആന, മീന്‍, കൊക്ക്, മാന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന രൂപങ്ങളാണ് ഇതിനകം ഗോപാലന്‍റെ കരവിരുതില്‍ പിറവിയെടുത്തത്.
വേരുകളില്‍ വിരിയുന്ന, മരക്കൊമ്പില്‍ പൂക്കുന്ന ഗോപാല ശില്‌പങ്ങൾ - കരകൗശല നിർമാണം
മരക്കൊമ്പുകളിലും വേരുകളിലും ശില്‌പങ്ങൾ നിര്‍മിച്ച് കാസര്‍കോട് പൂടംകല്ല് സ്വദേശി ഗോപാലൻ. കൗതുകം സമ്മാനിക്കുന്ന ഗോപാലന്‍റെ നിര്‍മാണ രീതിക്ക് ഏറെ ആരാധകരാണുള്ളത്.
ഗോപാലന്‍റെ കൈ തൊട്ടാല്‍ വേരിലും വിരിയും മിഴിവേകും ശില്പങ്ങൾ
ഉപയോഗശൂന്യമായ ക്ലോക്കുകളുപയോഗിച്ച് വിവിധതരം ദൈവങ്ങളുടെ ചിത്രങ്ങളും ഗോപാലന്‍ നിര്‍മിക്കും. ഫ്രെയിം ചെയ്‌ത ഫോട്ടോകൾക്ക് ചുറ്റും മുത്തുകള്‍ കൊണ്ട് അലങ്കരിക്കുന്നതിലും ഇദ്ദേഹം വിദഗ്‌ധനാണ്. നേരമ്പോക്കിന് തുടങ്ങിയെങ്കിലും ഇപ്പോൾ മുഴുവൻ സമയവും കരകൗശല നിർമാണത്തിനായി ഗോപാലൻ സമർപ്പിച്ചു കഴിഞ്ഞു. കൗതുകം സമ്മാനിക്കുന്ന ഗോപാലന്‍റെ നിര്‍മാണ രീതിക്ക് ഏറെ ആരാധകരാണുള്ളത്. കരകൗശല വസ്തുക്കൾക്ക് വേണ്ടി നിരവധി ആവശ്യക്കാരും ഗോപാലനെ സമീപിക്കുന്നുണ്ട്.
Last Updated : Apr 29, 2020, 12:24 PM IST