കാസർകോട് : സംസ്ഥാനത്ത് വർധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ വനിത സംഘങ്ങളും കുടുംബശ്രീയുമെല്ലാം സമൂഹത്തിൽ നല്ല നിലയിൽ ഇടപെടണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ.
സ്‌ത്രീധന പീഡനങ്ങൾക്കെതിരെ വനിത കൂട്ടായ്‌മകൾ പ്രവർത്തിക്കണം : എം.വി ഗോവിന്ദൻ മാസ്റ്റർ
അതിദരിദ്രരുടെ സർവേ പൂർത്തീകരിക്കുമ്പോൾ അതിൽപ്പെടുന്നവരെ ദാരിദ്ര്യമുക്തരാക്കി പൊതുസമൂഹത്തിന്‍റെ ഭാഗമാക്കണമെന്ന് മന്ത്രി
സ്ത്രീധന പീഡനങ്ങൾക്കെതിരെ വനിത കൂട്ടായ്‌മകൾ പ്രവർത്തിക്കണം: എം.വി ഗോവിന്ദൻ മാസ്റ്റർ
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ മുന്നണിയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് സഹകരണ സ്ഥാപനങ്ങൾ പരിശോധിക്കണം. അതിദരിദ്രരുടെ സർവേ പൂർത്തീകരിക്കുമ്പോൾ അതിൽപ്പെടുന്നവരെ ദാരിദ്ര്യമുക്തരാക്കി പൊതുസമൂഹത്തിന്‍റെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു.
മേൽപ്പറമ്പിൽ ചന്ദ്രഗിരി വനിതാ സർവീസ് സഹകരണ സൊസൈറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.