യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവം; ഭർത്താവ് അറസ്റ്റില്‍ - കൊല്ലം കുണ്ടറ സ്വദേശി പ്രമീള
വിദ്യാനഗർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൃതദേഹം തള്ളിയെന്ന് സെൽജോ പറഞ്ഞ തെക്കിൽ പുഴയിൽ ഇന്നും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല

യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവം; ഭർത്താവ് അറസ്റ്റില്‍
കാസർകോട്:യുവതിയെ കൊന്ന് പുഴയിൽ തള്ളിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കൊല്ലം കുണ്ടറ സ്വദേശി പ്രമീളയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സെൽജോയാണ് അറസ്റ്റിലായത്. വിദ്യാനഗർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൃതദേഹം തള്ളിയെന്ന് സെൽജോ പറഞ്ഞ തെക്കിൽ പുഴയിൽ ഇന്നും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. എങ്കിലും പ്രമീളയെ കൊലപ്പെടുത്തിയെന്ന മൊഴിയിൽ സെൽജോ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റിന് പൊലീസ് തീരുമാനിച്ചത് .