കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബി.പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷയിൽ നാളെ വിധി പ്രഖ്യാപിക്കും. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷയിൽ വിധി നാളെ - actress rape case kerala news
ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ നിക്ഷിപ്‌ത താൽപര്യക്കാരായ പൊലീസ് ഉദ്യോഗസ്ഥർ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു.

പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും
എന്നാൽ, ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ നിക്ഷിപ്‌ത താൽപര്യക്കാരായ പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണ് കേസെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. കേസിലെ തെളിവുകൾ കണ്ടെത്തുന്നതിനുള്ള ചോദ്യം ചെയ്യലിൽ, പ്രദീപ് കുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.