കാനത്തൂരിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നാശം - Wild Elephants
നെയ്യങ്കയം ഭാഗത്ത് നിരന്തരം വന്യജീവി ശല്യമുണ്ടാകാറുള്ളതിനാല്‍ സോളാര്‍വേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നെയ്യങ്കയം പുഴ കടന്നാണ് ഇത്തവണ ആനകളെത്തിയത്.
![കാനത്തൂരിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നാശം കാനത്തൂരിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നാശം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5653992-thumbnail-3x2-hgkj.jpg)
കാനത്തൂരിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നാശം
കാസറകോട്:കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി വിളകള്‍ നശിപ്പിച്ചു. കാനത്തൂര്‍ നെയ്യങ്കയത്താണ് സംഭവം. നാട്ടുകാർ കൂട്ടമായെത്തി ശബ്ദം ഉണ്ടാക്കി ആനക്കൂട്ടത്തെ ഓടിച്ചുവിടുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോഴേക്കും നൂറുകണക്കിന് വാഴകളും കവുങ്ങുകളും തെങ്ങുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു കഴിഞ്ഞിരുന്നു. നെയ്യങ്കയം ഭാഗത്ത് നിരന്തരം വന്യജീവി ശല്യമുണ്ടാകാറുള്ളതിനാല്‍ സോളാര്‍വേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നെയ്യങ്കയം പുഴ കടന്നാണ് ഇത്തവണ ആനകളെത്തിയത്.