കാസര്‍കോട്: കാട്ടാന ഭീതിയില്‍ കാസര്‍കോടന്‍ ഗ്രാമങ്ങള്‍. കാടിറങ്ങി കൂട്ടമായെത്തുന്ന കാട്ടാനകള്‍ ജില്ലയിലെ കൃഷിയിടങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നു. ഫെന്‍സിങ് ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനകള്‍ ഇതിനെ മറികടന്നു ജനവാസ മേഖലകളിലേക്കിറങ്ങുകയാണ്. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ തീര്‍ത്ഥങ്കര, ഊവ്വടി പ്രദേശങ്ങളിലെ തോട്ടങ്ങളിലാണ് കാട്ടാനകള്‍ വ്യാപകമായി വിളകള്‍ നശിപ്പിച്ചത്. ദേലംപാടി അടൂര്‍ റിസര്‍വ് വനത്തില്‍ നിന്നാണ് ആനകള്‍ കൂട്ടമായി കവുങ്ങിന്‍ തോട്ടങ്ങളില്‍ എത്തുന്നത്.
കൃഷിയിടങ്ങള്‍ നശിപ്പിച്ച് കാട്ടാനകൂട്ടം; കര്‍ഷകര്‍ ദുരിതത്തില്‍ - kasargod agricultural stories
കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ തീര്‍ത്ഥങ്കര, ഊവ്വടി പ്രദേശങ്ങളിലെ തോട്ടങ്ങളിലാണ് കാട്ടാന വ്യാപകമായി വിളകള്‍ നശിപ്പിച്ചത്.
കൃഷിയിടങ്ങള്‍ വ്യാപകമായി നശിപ്പിച്ച് കാട്ടാനകൂട്ടം; കര്‍ഷകര്‍ ദുരിതത്തില്‍
പിഴുതെറിഞ്ഞ കവുങ്ങുകളും വാഴകളുമടക്കം വിളകള്‍ കാട്ടാനകള്‍ കൂട്ടത്തോടെ നശിപ്പിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. കൃഷിയിടങ്ങളിലേക്ക് ഉള്ള ജലസേചന പൈപ്പുകളടക്കം ആനകള്‍ തകര്‍ത്തിരിക്കുകയാണ്. ഒരുമാസത്തിനിടെ നിരവധി തവണ ആനകള്‍ കൃഷിയിടങ്ങളിലെത്തി. പരാതി അറിയിച്ചിട്ടും വനംവകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Last Updated : Jan 16, 2020, 5:21 PM IST