മഞ്ചേശ്വരത്ത് 17 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്: ടിക്കാ റാം മീണ - tika ram meena
കള്ളവോട്ട് ആരോപണത്തെ തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ കേസ് വന്ന പശ്ചാത്തലത്തിലാണ് വെബ് കാസ്റ്റിങ്
മഞ്ചേശ്വരം:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചശ്വരത്തെ 17 പോളിങ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ. മണ്ഡലത്തിൽ 101 പോളിങ് സറ്റേഷനുകൾ പ്രശ്നബാധിതമാണെന്നും കുടുതൽ ബുത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ആരോപണത്തെ തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ കേസ് വന്ന പശ്ചാത്തലത്തിലാണ് മഞ്ചശ്വരത്ത് വെബ് കാസ്റ്റിങ് ഏർപ്പെടുത്താനുള്ള തീരുമാനം. അതീവ പ്രശ്നസാധ്യതാ ബൂത്തുകളില്ലെന്നതിനാൽ വെബ് കാസ്റ്റിങ് വേണ്ടെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നു. ആകെയുള്ള 198 ബൂത്തുകളിൽ 101 പോളിങ് സറ്റേഷനുകൾ പ്രശ്നബാധിതമാണ്. ഇവയിൽ 17 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏർപ്പെടുത്തുക.