ഇനി ദാഹിച്ചിരിക്കേണ്ട; വിദ്യാലയങ്ങളിൽ 'വാട്ടർ ബെൽ' മുഴങ്ങിത്തുടങ്ങി - Cheruvathoor panchayat water bell
ക്ലാസുകളുടെ ഇടവേളയില്‍ വെള്ളം കുടിക്കാനായി മൂന്നു തവണ വിദ്യാലയങ്ങളിൽ വാട്ടർ ബെൽ മുഴക്കും. കുട്ടികളിൽ വെള്ളം കുടിക്കുന്ന ശീലം വർധിപ്പിക്കുന്നതാണ് പദ്ധതി ലക്ഷ്യം.
കാസർകോട്: ചെറുവത്തൂർ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും വാട്ടർ ബെൽ മുഴങ്ങിത്തുടങ്ങി. ഇത് ദാഹിച്ചിരിക്കാതെ വെള്ളം കുടിക്കാനുള്ള സമയം. സ്കൂളിലെത്തുന്ന കുട്ടികൾ ആരും ദാഹിച്ചിരിക്കരുതെന്ന ആശയവുമായാണ് കാസർകോട് ജില്ലയിലെ വിദ്യാലയങ്ങളിൽ വാട്ടർ ബെൽ പദ്ധതി നടപ്പാക്കുന്നത്. ക്ലാസുകൾക്കിടയിൽ വെള്ളം കുടിക്കാനായി മാത്രം പ്രത്യേക ഇടവേള നല്‍കുന്നതാണ് പദ്ധതി. വിദ്യാർഥികളിൽ ജലപാനശീലം വർധിപ്പിക്കാനും താപനില കൂടുമ്പോൾ നിർജലീകരണമുൾപ്പെടെ ഉണ്ടാകാതിരിക്കാനുമുള്ള കരുതലാണ് ആശയത്തിന് പിന്നിൽ.