കാസർകോട്: മലിന ജലത്തിൽ നിന്നുള്ള ദുർഗന്ധത്തിൽ പൊറുതിമുട്ടി കഴിയുകയാണ് എട്ട് കുടുംബങ്ങൾ. കാസർകോട് സബ് ജയിലിൽ നിന്നും പൈപ്പിലൂടെ പുറന്തള്ളുന്ന മലിനജലമാണ് ഇവരുടെ ജീവിതത്തെ ദുരിതത്തിലാക്കിയത്. നിരന്തരം മലിനജലം മുറ്റത്ത് കൂടി ഒഴുകുന്നതിനാൽ മൂക്ക് പൊത്തിയല്ലാതെ ഇവിടുള്ളവർക്ക് കഴിയാനാകില്ല. ഓടകളിലെ ഒഴുക്ക് നിലച്ചതോടെയാണ് മലിനജലം കെട്ടിക്കിടക്കുന്നത്. നിലവിൽ കിണറിലെ വെള്ളം പോലും മലിനമാകുന്ന അവസ്ഥയാണ്.
വീട്ടുമുറ്റത്ത് മലിനജലം; മൂക്കുപൊത്തി എട്ട് കുടുംബങ്ങൾ - മൂക്കുപൊത്തി കഴിയുകയാണ് എട്ട് കുടുംബങ്ങൾ
കാസർകോട് സബ് ജയിലിൽ നിന്നും പൈപ്പിലൂടെ പുറന്തള്ളുന്ന മലിനജലമാണ് ഇവരുടെ ജീവിതത്തെ ദുരിതത്തിലാക്കിയത്. നിരന്തരം മലിനജലം മുറ്റത്ത് കൂടി ഒഴുകുന്നതിനാൽ മൂക്ക് പൊത്തിയല്ലാതെ ഇവിടെയുള്ളവർക്ക് കഴിയാനാകില്ല.
റെയിൽവേ അടിപ്പാത നിർമിച്ചതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത്. ഓവുചാലിന്‍റെ ദിശ മാറ്റാൻ സ്ഥലം വിട്ടുനൽകാമെന്ന് വാഗ്‌ദാനം ഉണ്ടായിരുന്നെങ്കിലും പിന്നീട് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. സബ് ജയിലിനുള്ളിൽ മലിനജലം സംസ്‌കരിക്കുന്നതിന് സംവിധാനം ഒരുക്കുക എന്നതാണ് ഏക മാർഗം. പ്രദേശത്തെ പള്ളം ബ്രദേഴ്‌സ് എന്ന ക്ലബ് പ്രശ്‌നത്തിന് താൽകാലിക പരിഹാരമായി പൈപ്പ് സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. ചില കുടുംബങ്ങൾ വീടൊഴിഞ്ഞു പോയി. കുടിവെള്ളം പോലും മലിനമായതോടെ പകർച്ചവ്യാധി ഭീഷണിയും കുടുംബങ്ങൾ നേരിടുന്നുണ്ട്.