കാസര്‍കോഡ് ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദന്‍.രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്‍റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. അത്തരക്കാരെ സിപിഎമ്മില്‍ വെച്ചുപൊറുപ്പിക്കാനാവില്ല. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കാസർകോഡ് ഇരട്ടക്കൊലപാതകം പൈശാചികം, കൊലയാളികളെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും വി.എസ്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതെന്ന് വി.എസ്. അച്യുതാനന്ദൻ. ഉന്മൂലനത്തിലൂടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സിപിഎമ്മിന്‍റെ രീതിയല്ലെന്നും അങ്ങനെയുള്ളവരെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വി. എസ്.
കാസർകോട് ഇരട്ടക്കൊലപാതകം പൈശാചികമെന്ന് വി.എസ്
നിഷ്ഠൂരമായ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്‍റെ മുന്നിലെത്തുകതന്നെ വേണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുമെന്നുറപ്പാക്കാന്‍ ക്രമസമാധാന ചുമതലയുള്ള പൊലീസിന് കഴിയണമെന്നും വി.എസ് പറഞ്ഞു.