കേരളം

kerala

By ETV Bharat Kerala Team

Published : Oct 20, 2023, 3:18 PM IST

ETV Bharat / state

VS Achuthanandan : 'നല്ല മനസിന് പിറന്നാള്‍ ആശംസകള്‍...'; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 'വിഎസ്' എല്ലാമാണ്, രണ്ടക്ഷരത്തില്‍ നിറഞ്ഞ സ്‌നേഹം

VS Achuthanandan stands for Endosulfan victims : മരണപ്പെട്ട ദുരിത ബാധിതര്‍ക്ക് ധനസഹായം നല്‍കിയത് 2006ല്‍ വിഎസ് മുഖ്യമന്ത്രി ആയിരിക്കെയാണ്. 2006ലെ സെക്രട്ടേറിയറ്റ് സമരത്തിലും വിഎസ് മുന്നില്‍ ഉണ്ടായിരുന്നു.

VS Achuthanandan 100th birthday  VS Achuthanandan  VS Achuthanandan birthday  VS Achuthanandan stands for Endosulfan victims  Endosulfan victims  എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍  വിഎസ്  വിഎസ് അച്യുതാനന്ദന്‍
VS Achuthanandan

'നല്ല മനസിന് പിറന്നാള്‍ ആശംസകള്‍...', ഹൃദയത്തില്‍ നിന്നൊരു ആശംസ

കാസര്‍കോട് :വിഎസ് അച്യുതാനന്ദന്‍റെ (VS Achuthanandan) പിറന്നാളാണ് ഇന്ന് (VS Achuthanandan 100th birthday). ആശംസ അറിയിക്കുന്നില്ലെ എന്ന് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാൻ ദുരിത ബാധിതരുടെ അമ്മമാരോട് ചോദിച്ചപ്പോള്‍ ആദ്യം ഒന്ന് തൊണ്ട ഇടറി. അല്‍പം കഴിഞ്ഞ്, നല്ല മനസിന് പിന്നാള്‍ ആശംസകള്‍ എന്നു പറഞ്ഞു നിര്‍ത്തി. പിന്നെ വിഎസ് ചെയ്‌തു കൊടുത്ത സഹായങ്ങളെ കുറിച്ച് വിവരിച്ച് തുടങ്ങി.

വലിയ സ്നേഹവും കടപ്പാടുമുണ്ട് വിഎസിനോട് കാസർകോട്ടെ എന്‍ഡോസൾഫാൻ ദുരിത ബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും. ദുരിത ബാധിതരെ സംബന്ധിച്ചിടത്തോളം താങ്ങും തണലുമായിരുന്നു വിഎസ്. മരണപ്പെട്ട ദുരിത ബാധിതര്‍ക്ക് 2006ല്‍ ധനസഹായം നല്‍കിയത് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കെയാണ് (VS Achuthanandan stands for Endosulfan victims).

2016ല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ വിഎസ് ആയിരുന്നു സംഘാടക സമിതി ചെയര്‍മാന്‍. പ്രതിപക്ഷ നേതാവായിരുന്ന വിഎസ് സമര പന്തലില്‍ എത്തുകയും താനും ഇവര്‍ക്കൊപ്പം നിരാഹാര സമരത്തിന് ഇറങ്ങുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതോടെയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതും പ്രശ്‌ന പരിഹാരത്തിന് ഇടപെട്ടതും.

എന്‍ഡോസള്‍ഫാൻ വിഷയം 2001ല്‍ നിയമസഭയുടെ മുന്നില്‍ എത്തിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് ആയിരുന്നു. തുടര്‍ന്ന് കീടനാശിനിയുടെ ഉപയോഗം നിരോധിച്ച് കൊണ്ട് ഇതേ വര്‍ഷം ഓഗസ്റ്റില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. 2002ല്‍ നിരോധനം റദ്ദാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കുകയായിരുന്നു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.

കാസര്‍കോട് നിന്നുള്ളവര്‍ നേരെ എത്തിയത് വിഎസിന്‍റെ അടുത്തേക്കായിരുന്നു. തുടര്‍ന്ന് വിഎസ് കാസര്‍കോട് എത്തുകയും എന്‍ഡോസൾഫാൻ ബാധിത മേഖലകളായ എന്‍മകജെ, മുളിയാര്‍ എന്നിവ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്‌തു. അതൊരു തുടക്കമായിരുന്നു. പിന്നീട് വിഎസ് ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്‌ചയാണ് കേരളം കണ്ടത്.

കരളലിയിക്കുന്ന കാസര്‍കോട്ടെ കാഴ്‌ച നിയമസഭയില്‍ വിഎസ് അവതരിപ്പിച്ചു. അസംബ്ലിയില്‍ തുടരെ തുടരെ പ്രശ്‌നം ഉന്നയിച്ചു. പിന്നാലെ കാസര്‍കോട് ബഹുജന പ്രക്ഷോഭം ഉയര്‍ന്നു. പിന്തുണയുമായി ഇടതുപക്ഷ പാര്‍ട്ടികള്‍ എത്തുകയും ചെയ്‌തു. വിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് ദുരിത ബാധിതര്‍ക്ക് ധനസഹായവും രണ്ടു രൂപ നിരക്കില്‍ അരിയും അലവന്‍സും സൗജന്യ ചികിത്സയും നല്‍കിയത്. അതിജീവനത്തിനായി പോരാടിയ ഒരു ജനതയ്‌ക്കൊപ്പം എന്നും നിലകൊണ്ട നേതാവായിരുന്നു വിഎസ്.

1923 ഒക്‌ടോബർ 20 നാണ്‌ വിഎസ് അച്യുതാനന്ദന്‍റെ ജനനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കര്‍ക്കശക്കാരനായ നേതാവ്, അനീതികളോട് നിത്യം കലഹിച്ച് രാഷ്‌ട്രീയ ഭേദമന്യേ ജനകീയനായ നേതാവ്, പരിസ്ഥിതിക്കും മണ്ണിനും വേണ്ടി നില കൊണ്ട തികഞ്ഞ പ്രകൃതി സ്‌നേഹി...വിശേഷണങ്ങള്‍ ഏറെയാണ് പുന്നപ്രയുടെ, കേരളത്തിന്‍റെ വിപ്ലവ സൂര്യന്.

Also Read:VS Achuthanandan 100 birthday നിലപാട്, പോരാട്ടം, എന്നും സമര യൗവനം...വിഎസ്

ABOUT THE AUTHOR

...view details