കേരളം

kerala

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം

By

Published : Jun 11, 2020, 3:37 PM IST

കാസർകോട് എൽബിഎസ് എൻജിനയറിങ് കോളജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ കെ.ബി അക്ഷയ്, ബോണി ഇമ്മാനുവൽ, റെണാൾഡ് എന്നിവരാണ് ആപ്പ് തയ്യാറാക്കിയത്.

Virtual queue system  Kasaragod General Hospital  വെര്‍ച്വല്‍ ക്യൂ  കാസര്‍കോട് ജനറല്‍ ആശുപത്രി
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം

കാസര്‍കോട്: തിരക്ക് ഒഴിവാക്കാൻ വെർച്വൽ ക്യൂ ഏർപ്പെടുത്തി സംവിധാനം ഏര്‍പ്പെടുത്തി കാസർകോട് ജനറൽ ആശുപത്രി. ഓൺലൈൻ ആപ്പ് വഴിയാണ് ഇവിടെ ടോക്കൺ നൽകുന്നത്. കൊവിഡ് കാലത്ത് സാമൂഹിക അകലം സാധ്യമാകുന്നതിനായാണ് ഡിജിറ്റൽ ടോക്കണിലേക്ക് മാറിയത്. ജി.എച്ച്.ക്യൂ എന്നാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന ജനറൽ ആശുപത്രിയുടെ ആപ്ലിക്കേഷന്‍റെ പേര്. ഡോക്ടറെ കാണേണ്ടവർക്ക് ഈ ആപ്പ് ഉപയോഗിച്ച് ടോക്കൺ ബുക്ക് ചെയ്യാം.

ടോക്കൺ ലഭിച്ചവർ അതിൽ നിർദ്ദേശിക്കപ്പെട്ട സമയത്ത് മാത്രം ആശുപത്രിയിലെത്തി ഒ.പി.ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാം. കൊവിഡിനൊപ്പം മഴക്കാല രോഗങ്ങൾ കൂടി വന്നതോടെ രോഗികളുടെ തിരക്ക് വർധിച്ചു. ഈ സാഹചര്യത്തിലാണ് സാമൂഹിക അകലം ഉറപ്പ് വരുത്താൻ ഡിജിറ്റൽ സഹായം തേടിയത്. കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ കെ.ബി അക്ഷയ്, ബോണി ഇമ്മാനുവൽ, റെണാൾഡ് എന്നിവരാണ് ആപ്പ് തയ്യാറാക്കിയത്. ഏതൊരാൾക്കും എളുപ്പത്തിൽ ഉപയോഗിക്കാനാവും വിധമുള്ള ആപ്പിൽ അതിർത്തി മേഖലയായതിനാൽ ഇംഗ്ലീഷിനും മലയാളത്തിനുമൊപ്പം കന്നഡ കൂടി ചേർത്തിട്ടുണ്ട്.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം

എല്ലാ ദിവസവും രാവിലെ ആറ് മുതൽ എട്ട് വരെയാണ് ബുക്കിങ് സമയം. തുടക്കത്തിൽ ഒരു ദിവസം 50 ശതമാനം ടോക്കണുകളും ആപ്പ് വഴിയാണ് നൽകുന്നത്. മൊബൈൽ ഉപയോഗിക്കാനാകാത്തവർക്ക് നേരിട്ടു ഒപിടിക്കറ്റ് എടുക്കാം. പേര്, വയസ്, എന്നിവയ്‌ക്കൊപ്പം ഏത് വിഭാഗത്തിലെ ഡോക്ടറെയാണ് കാണേണ്ടത് എന്നും രേഖപ്പെടുത്തിയാണ് ടോക്കൺ എടുക്കുന്നത്. നിലവിൽ ജനറൽ ആശുപത്രിയിലേക്ക് മാത്രമായാണ് ആപ്പ് തയ്യാറാക്കിയതെങ്കിലും സെർവർ സംവിധാനം വിപുലപ്പെടുത്തിയാൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലേക്കുമായി ആപ്പ് പ്രയോജനപ്പെടുത്താമെന്ന് ആപ്പ് നിർമാതാക്കൾ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details