കാസർകോട്: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമബംഗാളിൽ നടക്കുന്ന ത്രിണമൂൽ കോൺഗ്രസ് അക്രമത്തിൽ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസുകളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കാസർകോട് നടന്ന പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളിൽ മനുഷ്യക്കുരുതിയാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത ഭീകരാക്രമണങ്ങളെ വെല്ലുന്ന അക്രമങ്ങളാണ് ബംഗാളിൽ അരങ്ങേറുന്നത്. എല്ലാത്തിലും പ്രതികരിക്കുന്ന കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും മറ്റു രാഷ്ട്രീയ പാർട്ടികളും ഇതിൽ കുറ്റകരമായ മൗനം പാലിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കൂടുതൽ വായനക്ക്:പശ്ചിമ ബംഗാൾ അക്രമം; രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി