കാസർകോട്: പട്ടയ ശരിയാക്കി നല്‍കാൻ കാസർകോട് സ്വദേശിനിയിൽ നിന്നും കൈക്കൂലി വാങ്ങിയ ചീമേനി വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്‍റിനെയും സസ്പെൻഡ് ചെയ്‌തു. വില്ലേജ് ഓഫിസർ എ.വി.സന്തോഷ്, വില്ലേജ് അസിസ്റ്റന്‍റ് കെ.സി.മഹേഷ് എന്നിവർക്കെതിരെയാണ് ജില്ല കളക്‌ടര്‍ നടപടിയെടുത്തത്.
കൈക്കൂലി: വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്‍റിനെയും സസ്പെൻഡ് ചെയ്‌തു - വില്ലേജ് ഓഫിസറെ സസ്പെൻഡ് ചെയ്തു
പ്രഥമദൃഷ്‌ട്യ കൈക്കൂലി വാങ്ങിയതായി ബോധ്യമായതിനെത്തുടർന്നാണ് ഇരുവരെയും അനിശ്ചിതകാലത്തേക്ക് ജില്ല കളക്‌ടര്‍ സസ്പെൻഡ് ചെയ്‌തത്.
കൈക്കൂലി: വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്‍റിനെയും സസ്പെൻഡ് ചെയ്തു
പരാതിക്കാരിയായ നിഷയോട് കൈക്കൂലിയായി ഒന്നര ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ആദ്യഗഡുവായ 10,000 രൂപ വാങ്ങുന്നതിനിടെ ഇരുവരെയും കാസർകോട് വിജിലൻസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രഥമദൃഷ്‌ട്യ കൈക്കൂലി വാങ്ങിയതായി ബോധ്യമായതിനെത്തുടർന്നാണ് ഇതുവരെയും അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്‌തത്.
also read: കാസർകോട് ഉളിയത്തടുക്ക സ്വദേശിക്കെതിരെ കാപ്പ ചുമത്തി