കേരളം

kerala

ETV Bharat / state

കാസർകോട് ജനറല്‍ ആശുപത്രി പരിസരത്തെ മരം മുറിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി - കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്തെ മരമുറി

നഗരസഭ ഓഫിസിലെത്തിയും വിവരങ്ങൾ ശേഖരിച്ചു. ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിന് കാരാറുകാരന് അനുമതി നൽകും മുൻപേ ആശുപത്രി വളപ്പിലെ മരങ്ങൾ മുറിച്ചുമാറ്റിയെന്നാണ് ആരോപണം.

Vigilance investigation Kasaragod General Hospital  tree cutting allegation on Kasaragod General Hospital  കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്തെ മരമുറി  കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വിജലന്‍സ്
ജനറൽ ആശുപത്രി പരിസരത്തെ മരം മുറിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി

By

Published : Feb 18, 2022, 9:35 PM IST

കാസർകോട്: ജനറൽ ആശുപത്രി പരിസരത്തെ മരം മുറിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. അനധികൃതമായി ആശുപത്രി പരിസരത്തെ തേക്ക് മരമുൾപ്പെടെ മുറിച്ച് കടത്തിയ സംഭവത്തിലാണ് വിജിലൻസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കാസർകോട് വിജിലൻസ്‌ ഡിവൈ.എസ്‌.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ്‌ പരിശോധന.

നഗരസഭ ഓഫിസിലെത്തിയും വിവരങ്ങൾ ശേഖരിച്ചു. ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിന് കാരാറുകാരന് അനുമതി നൽകും മുൻപേ ആശുപത്രി വളപ്പിലെ മരങ്ങൾ മുറിച്ചു മാറ്റിയെന്നാണ് ആരോപണം. പഴയ ബസ്‌സ്റ്റാൻഡിൽ നിന്ന്‌ ജനറൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന റോഡ് വീതികൂട്ടി ആശുപത്രിക്ക് പിന്നിലെ നായക്‌സ് റോഡിലേക്ക് ബന്ധിപ്പിക്കും വിധമാണ് വികസനം നടത്തുന്നത്.

Also Read: പഴുത്തുണങ്ങിയ മാവിലയുണ്ടോ? കിലോയ്ക്ക് 150 രൂപ തരാൻ ആളുണ്ട്...

ഇതുസംബന്ധിച്ചുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു വരുന്നതേയുള്ളൂ. ഇതിനിടയിലാണ് മരങ്ങൾ മുറിച്ചത്. അഞ്ച് മരങ്ങൾ മുറിച്ചു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് തേക്കും രണ്ട് വാകമരങ്ങളുമാണ് മുറിച്ചത്. എന്നാൽ മുറിച്ചുമാറ്റിയ വിവരം അറിയില്ലെന്നാണ് നഗരസഭാ അധികൃതരും ആശുപത്രി അധികൃതരും പറയുന്നത്.

റോഡ് വികസനത്തിന്റെ മറവിൽ ടെൻഡർ നടപടികൾ പോലും പൂർത്തിയാക്കാതെ ജനറൽ ആശുപത്രി വളപ്പിലെ തേക്ക് മരങ്ങളും വാക മരങ്ങളും മുറിച്ച് കടത്തിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും കാസർകോട് നഗരസഭയിലെ യു.ഡി.എഫ് ഭരണ സമിതിയുടെയും ചില ഉദ്യോഗസ്ഥരുടെയും അറിവോടെയാണെന്നും സി.പി.എം ആരോപിക്കുന്നു. മരം കൊള്ളയിൽ പ്രതിഷേധിച്ച് സി.പി.എം ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details