കേരളം

kerala

ETV Bharat / state

കൈക്കൂലി വാങ്ങുന്നതിനിടെ ചീമേനി വില്ലേജ് ഓഫിസറും അസിസ്റ്റന്‍റും വിജിലൻസ് പിടിയിൽ - ചീമേനി വില്ലേജ് ഓഫിസ്

വില്ലേജ് ഓഫിസർ കണ്ണൂർ കരിവെള്ളൂരിലെ സന്തോഷ് (49), വില്ലേജ് അസിസ്റ്റന്‍റ് കണ്ണൂർ മാതമംഗലം പുറക്കുന്നിലെ മഹേഷ് (45) എന്നിവരാണ് പിടിയിലായത്.

Vigilance arrests Cheemeni village officer and assistant while accepting bribes  cheemeni village office vigilance raid  vigilance raid  കൈക്കൂലി  bribe  ചീമേനി വില്ലേജ് ഓഫിസ്  വിജിലൻസ്
കൈക്കൂലി വാങ്ങുന്നതിനിടെ ചീമേനി വില്ലേജ് ഓഫിസറും അസിസ്റ്റന്‍റും വിജിലൻസ് പിടിയിൽ

By

Published : Nov 5, 2021, 7:25 PM IST

കാസർകോട്: 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചീമേനി വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്‍റും വിജിലൻസ് പിടിയിൽ. വില്ലേജ് ഓഫിസർ കണ്ണൂർ കരിവെള്ളൂരിലെ സന്തോഷ് (49), വില്ലേജ് അസിസ്റ്റന്‍റ് കണ്ണൂർ മാതമംഗലം പുറക്കുന്നിലെ മഹേഷ് (45) എന്നിവരെയാണ് വിജിലൻസ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലും സംഘവും പിടികൂടിയത്.

പെരിങ്ങാര സ്വദേശി നിഷയുടെ പരാതിയിലായിരുന്നു അറസ്റ്റ്. നിഷയുടെ കുടുംബ സ്വത്തായ 50 സെന്‍റ് സ്ഥലത്തിന് പട്ടയം നൽകുന്നതിന് ഇരുവരും ചേർന്ന് 25,000 രൂപ കൈക്കൂലി ചോദിച്ചിരുന്നു. തുടർന്ന് നിഷ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.

കൈക്കൂലി വാങ്ങുന്നതിനിടെ ചീമേനി വില്ലേജ് ഓഫിസറും അസിസ്റ്റന്‍റും വിജിലൻസ് പിടിയിൽ

വില്ലേജ് ഓഫിസിൽ വെച്ച് ഫിനോഫ്‌തലിൻ പുരട്ടിയ 10,000 രൂപ വാങ്ങുന്നതിനിടെയാണ് മഫ്‌തിയിലെത്തിയ വിജിലൻസ് സംഘം ഇരുവരെയും പിടികൂടിയത്.

Also Read: തമിഴ്‌നാട് മന്ത്രി സംഘം മുല്ലപ്പെരിയാറിൽ; ജലനിരപ്പ് 152 അടിയാക്കുമെന്ന് മന്ത്രി ദുരൈമുരുകൻ

ABOUT THE AUTHOR

...view details