കേരളം

kerala

ETV Bharat / state

അതിജീവനത്തിന്‍റെ നൃത്ത സംഗീത വീഡിയോയുമായി കലാകാരന്മാർ - video and music album by artist

ഗാനരചനയും ആലാപനവും നൃത്തവും ഉൾപ്പെടെ എല്ലാം പല നാടുകളിൽ നിന്നും ചെയ്‌തതാണ്. ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ മധുപാൽ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രകാശനം ചെയ്‌തു

Album  video and music album by artist  അതിജീവനത്തിന്‍റെ നൃത്ത സംഗീത വീഡിയോ
വീഡിയോ

By

Published : May 13, 2020, 5:30 PM IST

കാസർകോട്: വീടുകളിൽ ഒറ്റക്കിരിക്കുമ്പോഴും കൂട്ടായ്‌മകൾ സാധ്യമാണെന്ന് തെളിയിക്കുകയാണ് കൊവിഡ് കാലത്ത് ഒരു കൂട്ടം കലാകാരന്മാർ. ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരെ അഭിവാദനം ചെയ്‌ത് അതിജീവനത്തിന്‍റെ നൃത്ത സംഗീത വീഡിയോയാണ് സംഘം തയ്യാറാക്കിയത്. ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ മധുപാൽ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രകാശനം ചെയ്‌തു.

അതിജീവനത്തിന്‍റെ നൃത്ത സംഗീത വീഡിയോ

ഗാനരചനയും ആലാപനവും നൃത്തവും ഉൾപ്പെടെ എല്ലാം പല നാടുകളിൽ നിന്നും ചെയ്‌തതാണ്. കാസർകോട് ഉദിനൂരിലെ വീട്ടിലിരുന്നാണ് എ.വി സന്തോഷ് കുമാർ അതിജീവന വരികൾ എഴുതിയത്. കണ്ണൂർ ജില്ലക്കാരനായ ബാബു മണ്ടൂർ വരികൾക്ക് സംഗീതം നൽകി ആലപിച്ചു. ഉദിനൂർ തടിയൻ കൊവ്വലിലെ ദീപു പശ്ചാത്തല സംഗീതവും രഞ്ജിത്ത് തടിയൻ കൊവ്വൽ എഡിറ്റിങ്ങും നിർവഹിച്ചു. പയ്യന്നൂർ ഭരതകലാഞ്ജലി ഡയറക്‌ടർ സീത ശശിധരൻ നൃത്താവിഷ്‌കാരമൊരുക്കി. സീത തന്‍റെ കുടുംബാംഗങ്ങളായ രാധ വേണുഗോപാൽ, മീനാക്ഷി വേണുഗോപാൽ എന്നിവർക്കൊപ്പമാണ് നൃത്തം അവതരിപ്പിച്ചത്. പയ്യന്നൂർക്കാരായ സിദ്ധാർഥ് രാജൻ, ജ്വലിൻ സുനിൽ, ഗോകുൽ മാധവ് എന്നിവരാണ് ക്യാമറക്ക് പിന്നിൽ.

ABOUT THE AUTHOR

...view details