കേരളം

kerala

ETV Bharat / state

കൃപേഷും ശരത് ലാലും ഓർമയായിട്ട് ഒരു വർഷം - പൊരിയ രാഷ്ട്രീയ കൊലപാതകം

ലോക്കല്‍ പൊലീസ്, ക്രൈം ബ്രാഞ്ച് എന്നിവരുടെ അന്വേഷണത്തില്‍ പ്രാദേശിക സിപിഎം നേതാക്കളുള്‍പ്പെടെ 14 പേര്‍ അറസ്റ്റിലായി. 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചു. ഗൂഢാലോചന ഉള്‍പ്പെടെ പുറത്തുവരാത്ത സാഹചര്യത്തിൽ മക്കള്‍ക്ക് നീതി കിട്ടാനായുള്ള നിയമപോരാട്ടം തുടരുകയാണ് ഇരുവരുടെയും കുടുംബം.

കാസര്‍കോട്  രാഷ്ട്രീയ കൊലപാതകം  കാസര്‍കോട് കൊലപാതകം  കൃപേഷും ശരത് ലാലും  രക്തസാക്ഷി  Kripesh and
രാഷ്ട്രീയ കൊലപാതകത്തിന്‍റ ഇരകൾ; കൃപേഷും ശരത് ലാലും ഓർമയായിട്ട് ഒരു വർഷം

By

Published : Feb 16, 2020, 12:09 PM IST

Updated : Feb 16, 2020, 2:22 PM IST

കാസര്‍കോട്:പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷും ശരത് ലാലും ഓർമയായിട്ട് ഒരു വര്‍ഷം. കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായിട്ടും അന്വേഷണം ഇനിയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് കൃപേഷും ശരത് ലാലും രാഷ്ട്രീയ വൈരത്തിന്‍റെ പേരില്‍ കൊല്ലപ്പെടുന്നത്. ലോക്കല്‍ പൊലീസ്, ക്രൈം ബ്രാഞ്ച് എന്നിവയുടെ അന്വേഷണത്തില്‍ പ്രാദേശിക സിപിഎം നേതാക്കളുള്‍പ്പെടെ 14 പേര്‍ അറസ്റ്റിലായി. 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചു. ഗൂഢാലോചന ഉള്‍പ്പെടെ പുറത്തുവരാത്ത സാഹചര്യത്തിൽ മക്കള്‍ക്ക് നീതിക്ക് വേണ്ടിയുള്ള നിയമപോരാട്ടം തുടരുകയാണ് ഇരുവരുടെയും കുടുംബം. കുടുംബത്തിന്‍റെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് അന്വേഷണം സി ബി ഐക്ക് വിടുകയായിരുന്നു. ക്രൈം ബ്രാഞ്ച് നല്‍കിയ കുറ്റപത്രം റദ്ദാക്കിയ കോടതി കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ബന്ധത്തെ കുറിച്ചടക്കം പരാമര്‍ശിച്ചാണ് അന്വേഷണം സി ബി ഐക്ക് വിട്ടത്. ഇതിനെതരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ നല്‍കാന്‍ കോടതി തയ്യാറായിട്ടില്ല.

കൃപേഷും ശരത് ലാലും ഓർമയായിട്ട് ഒരു വർഷം

തുടര്‍ന്ന് അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സി ബി ഐയുടെ മെല്ലപ്പോക്കിന് കാരണമെന്നാണ് കുടുംബാംഗങ്ങളുടെ ആശങ്ക. സിബിഐക്കെതിരായ ഹര്‍ജിയില്‍ ഈ മാസം പതിനെട്ടിനകം കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ സി ബി ഐയോട് എറണാകുളം സി ജെ എം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മക്കള്‍ നഷ്ടമായി ഒരു വര്‍ഷമാകുമ്പോഴും നീതിപീഠത്തില്‍ വിശ്വാസമര്‍പ്പിച്ചു കഴിയുകയാണ് ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും മാതാപിതാക്കള്‍. ഒന്നാം രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി പെരിയയിലും കല്യോട്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിപുലമായ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

Last Updated : Feb 16, 2020, 2:22 PM IST

ABOUT THE AUTHOR

...view details