കാസർകോട്:ജില്ലയില്‍ വി.എച്ച്.എസ്.സി പരീക്ഷയെഴുതുന്നത് 3000 വിദ്യാര്‍ഥികള്‍. അതിർത്തിയോട് ചേർന്ന സ്ഥലങ്ങളിലെ അഞ്ച് കുട്ടികൾ മാത്രമാണ് കർണാടകയിൽ നിന്നും വന്ന് പരീക്ഷ എഴുതുന്നത്. ഇവർ രക്ഷിതാക്കൾക്കൊപ്പം കാല്‍നടയായാണ് അതിർത്തി കടന്നത്. കാറഡുക്ക, ദേലമ്പാടി സ്കൂളുകളിലാണ് ഈ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. ഇവർക്കായി പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കിയിരുന്നു.
കാസര്‍കോട് അതിര്‍ത്തി കടന്ന് പരീക്ഷക്കെത്തിയത് അഞ്ച് പേര്‍
വി.എച്ച്.എസ്.സി പരീക്ഷക്കായി കർണാടകയിൽ നിന്നും എത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കിയിരുന്നു
കാസര്‍കോട് വി.എച്ച്.എസ്.സി
ജില്ലയില്‍ പരീക്ഷക്കായി ഒരുക്കിയ 22 കേന്ദ്രങ്ങളില്‍ മാസ്‌ക്കുകളും പ്രത്യേക കൈ കഴുകല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും മാസ്‌ക്കുകള്‍ നൽകിയാണ് രാവിലെ പരീക്ഷാ കേന്ദ്രത്തിലേക്ക് കയറ്റിയത്.
Last Updated : May 26, 2020, 11:46 AM IST