വാര്‍ധക്യത്തിലെ ഏകാന്തത പറഞ്ഞൊരു ഏകാംഗനാടകം - ഏകാംഗനാടകം
കാസര്‍കോട് രാവണീശ്വരത്തെ സി.പി.ഐ നേതാവ് കെ.വി.കൃഷ്‌ണനാണ് വാര്‍ധക്യത്തിലെ ഏകാന്തത പ്രമേയമാക്കിയ 'വെറുതെ' എന്ന ഒറ്റയാള്‍ നാടകം അവതരിപ്പിച്ചത്. രാമകൃഷ്‌ണന്‍ ചാലിങ്കാലിന്‍റെ രചനയില്‍ പ്രഭാകരന്‍ ചാലിങ്കാലാണ് നാടകത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത്.
വാര്‍ധക്യത്തിലെ ഏകാന്തതകള്‍ പറഞ്ഞൊരു ഏകാംഗനാടകം
കാസര്‍കോട്: വാര്‍ധക്യത്തിലെ ഏകാന്തത പ്രമേയമാക്കിയ 'വെറുതെ' എന്ന ഒറ്റയാള്‍ നാടകം ശ്രദ്ധേയമാകുന്നു. കാസര്‍കോട് രാവണീശ്വരത്തെ സി.പി.ഐ നേതാവ് കെ.വി.കൃഷ്‌ണനാണ് വാര്‍ധക്യത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പുതുതലമുറയുടെ നേര്‍സാക്ഷ്യത്തെ നാടകമാക്കി അരങ്ങിലെത്തിച്ചത്. ഭാര്യ മരിച്ച ശേഷം രണ്ട് മക്കളെ വളര്‍ത്തി വലുതാക്കിയ കഥാനായകൻ പിന്നീട് ജീവിതത്തില്‍ തനിച്ചായതിന്‍റെ നൊമ്പരം നാടകം പറഞ്ഞുവെക്കുന്നു.
Last Updated : Oct 16, 2019, 6:13 AM IST