നാടക കാണികൾക്ക് സ്നേഹ സദ്യ വിളമ്പി വെള്ളിക്കോത്തുകാർ - kalolsavam news
കലോത്സവ സംഘാടക സമിതിയുടെ ഭക്ഷണശാലയായ സബർമതിയിൽ നിന്നും കിലോമീറ്ററുകൾ അകലെയാണ് നാടക മത്സരവേദി. നാടകം കാണാനെത്തുവർക്കും മത്സരാർത്ഥികൾക്കും ബുദ്ധിമുട്ടായതോടെയാണ് സദ്യ നല്‍കാൻ നാട്ടുകാർ തീരുമാനിച്ചത്.
![നാടക കാണികൾക്ക് സ്നേഹ സദ്യ വിളമ്പി വെള്ളിക്കോത്തുകാർ kalolsavam കലോത്സവ വാർത്തകൾ കാഞ്ഞങ്ങാട് വാർത്ത കാസർകോട് വാർത്തകൾ നാടക മത്സര വാർത്തകൾ kalolsavam news drama competition news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5229070-11-5229070-1575124969995.jpg)
നാടക കാണികൾക്ക് സ്നേഹ സദ്യ വിളമ്പി വെള്ളിക്കോത്തുകാർ
കാസർകോട്:നാടക മത്സരം വീക്ഷിക്കാൻ എത്തിയവർക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്ത് നാട്ടുകാർ. പ്രധാന വേദിയിൽ നിന്നും കിലോമീറ്റർ അകലെയുള്ള നാടകവേദിക്ക് സമീപമാണ് വെള്ളിക്കോത്തുകാർ സദ്യയൊരുക്കി നൽകിയത്.
വെള്ളിക്കോത്തുക്കാരുടെ സ്നേഹമാണ് ഈ ഭക്ഷണശാലയിൽ വിളമ്പുന്നത്. പായസം അടക്കം 10 വിഭവങ്ങൾ അടങ്ങിയ സ്വാദൂറും സദ്യയാണ് കാണികൾക്കായി നല്‍കുന്നത്. വെള്ളിക്കോത്ത് പി.സ്മാരക ഹയർ സെക്കൻഡറി സ്കൂൾ നാടകവേദിക്ക് സമീപത്താണ് നാട്ടുകാർ സദ്യ വിളമ്പിയത്.
നാടക കാണികൾക്ക് സ്നേഹ സദ്യ വിളമ്പി വെള്ളിക്കോത്തുകാർ
Last Updated : Nov 30, 2019, 9:40 PM IST