കാസർകോട്: ലോക്ക് ഡൗൺ ഒരു മാസം പിന്നിടുമ്പോൾ അവശ്യസാധനങ്ങളുടെ വിലയിലും മാറ്റം വന്നു തുടങ്ങി. പച്ചക്കറികൾക്ക് വില കുറഞ്ഞിട്ടുണ്ട്. ലോക്ക് ഡൗണിന്‍റെ ആദ്യ ദിവസങ്ങളിൽ അവശ്യസാധനങ്ങളുടെ വില ജനങ്ങളുടെ കൈ പൊള്ളിച്ചിരുന്നു. കടയുടമകൾ തോന്നും പോലെ വില കൂട്ടിയത് സാധാരണക്കാരെ വലച്ചിരുന്നു. എന്നാൽ പരിശോധനകൾ ഊർജിതമാക്കിയതോടെ വിലയിൽ മിതത്വം പാലിക്കാൻ വ്യാപാരികൾ നിർബന്ധിതരായി. പലവ്യഞ്ജനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ സാധരണയിൽ നിന്നും വില അൽപ്പം കൂടുതലായി ഉള്ളത്. ലോഡുകൾ വരുന്നതിന്‍റെ കുറവാണ് ഇതിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
പച്ചക്കറികൾക്കും അവശ്യസാധനങ്ങൾക്കും വില കുറയുന്നു - അവശ്യസാധനങ്ങൾ
ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതോടെ അവശ്യസാധനങ്ങളുടെ വിലയിലും മാറ്റം വന്നു തുടങ്ങി. പച്ചക്കറികൾക്ക് വില കുറഞ്ഞിട്ടുണ്ട്. ലോഡുകൾ വന്നു തുടങ്ങിയത് വില കുറയുന്നതിന് ഇടയാക്കി
![പച്ചക്കറികൾക്കും അവശ്യസാധനങ്ങൾക്കും വില കുറയുന്നു Covid _vegetable _vegetable Price Prices are falling പച്ചക്കറി അവശ്യസാധനങ്ങൾ കാസർകോട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6866512-277-6866512-1587375770617.jpg)
അതേസമയം പച്ചക്കറികളുടെ വില ലോക്ക് ഡൗണിന് മുമ്പുള്ളതിന് തുല്യമായിട്ടുണ്ട്. 50-60 രൂപയുണ്ടായിരുന്ന ഉള്ളി ഇപ്പോൾ 30 രൂപയാണ്. കിലോ 40 രൂപയിലെത്തിയ തക്കാളിക്ക് ഇപ്പോ 20രൂപയാണ് പൊതുവിപണി വില. ആദ്യം ജനങ്ങൾ കൂട്ടമായി വന്നിരുന്നുവെങ്കിൽ ഇപ്പോൾ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കച്ചവടമെന്ന് വ്യാപാരികൾ പറയുന്നു. കുടക് , മൈസൂർ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും കാസർകോട്ടെ മാർക്കറ്റുകളിലേക്ക് പച്ചക്കറി എത്തുന്നത്. ലോഡുകൾ വന്നു തുടങ്ങിയതും വില കുറയുന്നതിന് ഇടയാക്കി. ഒപ്പം നാട്ടിൻപുറങ്ങളിലെ കാർഷികോൽപ്പന്നങ്ങളും മിതമായ വിലയിൽ വിപണിയിൽ എത്തുന്നുണ്ട്.
എന്നാൽ ഇറച്ചി വില കുതിച്ചുയരുകയാണ്. കിലോക്ക് 50 മുതൽ 80 രൂപ വരെയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് പൊതുവിപണിയിൽ ഇപ്പോൾ 150 രൂപയാണ് വില. കോഴി ഫാമുകൾ അടച്ചതും മത്സ്യ ലഭ്യത കുറഞ്ഞതുമാണ് ഇറച്ചിക്കോഴികളുടെ വിലക്കയറ്റത്തിന് കാരണം.