കാസർകോട് :കാസർകോട് മെഡിക്കൽ കോളജിൽ (Kasargod Medical College) ഒ.പി ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ് (Veena George). ന്യൂറോളജിസ്റ്റിന്‍റെ സേവനം മെഡിക്കൽ കോളജിൽ ലഭ്യമാക്കും. 2023-24 അക്കാദമിക് വർഷമെങ്കിലും ഇവിടെ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിക്കാൻ കഴിയുന്നതിനുവേണ്ടിയുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണ്.
Kasargod Medical College | കാസർകോട് മെഡിക്കൽ കോളജ് : ഒ.പി ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി - വീണ ജോർജ്
2023-24 അക്കാദമിക് വർഷമെങ്കിലും ഇവിടെ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിക്കാൻ കഴിയുന്നതിനുവേണ്ടിയുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണെന്ന് വീണ ജോര്‍ജ് (Veena George).
Kasargod Medical College | കാസർകോട് മെഡിക്കൽ കോളജ്; ഒ.പി ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി
സർക്കാർ ആശുപത്രിയിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കാനായി തസ്തിക സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കാസർകോട് ഗവൺമെന്‍റ് മെഡിക്കൽ കോളജ് മന്ത്രി സന്ദർശിച്ചു. എം. എൽ. എ മാരായ എൻ. എ നെല്ലിക്കുന്ന്, അഡ്വക്കറ്റ് സി. എച്ച് കുഞ്ഞമ്പു ,ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജനപ്രതിനിധികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.