കാസര്‍കോട്:ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശബരിമലയില്‍ ഉണ്ടായത് ഗുരുതരമായ കൃത്യവിലോപമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍ (Sabarimala Crowd Issues).
ശബരിമലയില്‍ പരിചയ സമ്പന്നരല്ലാത്ത ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അവലോകന യോഗം വിളിച്ചു ചേർക്കേണ്ട മന്ത്രിമാർ അതിന് തയ്യാറാകാതെ ടൂറിലാണെന്നും പ്രതിപക്ഷ സംഘം പമ്പയിൽ നേരിട്ടെത്തി സ്ഥിതി ഗതികൾ വിലയിരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു (VD Satheesan On Sabarimala Crowd).
ശബരിമലയിലെ തിരക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്. 14 മണിക്കൂര്‍ സമയം വരെ ക്യൂവില്‍ നിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. ക്യൂ കോംപ്ലക്‌സില്‍ സൗകര്യങ്ങളില്ലെന്നാണ് പരാതി. ഭക്ത ജനത്തിരക്ക് നിയന്ത്രിക്കുന്നതില്‍ പൊലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ ശീത സമരത്തിലെന്നും പരാതി ഉയരുന്നുണ്ട് (VD Satheesan Criticized Govt).
തിരുപ്പതി മോഡൽ ക്യൂ കോംപ്ലക്‌സ് ബുദ്ധിമുട്ടാകുന്നുവെന്നാണ് തീർഥാടകർ പറയുന്നത്. പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ദേവസ്വം ബോർഡിന്‍റെ വിലയിരുത്തല്‍. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും പ്രയാസം സൃഷ്‌ടിക്കുന്നുണ്ട് (Heavy Rush Continues In Sabarimala).