കാസർകോട്:പൊലീസിനെ നയിക്കുന്നത് സിപിഎം നേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് സംവിധാനത്തെ സിപിഎം ഹൈജാക്ക് ചെയ്‌തുവെന്നും സംസ്ഥാനത്ത് എല്ലായിടത്തും പൊലീസ് അതിക്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജില്ല പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഎമ്മാണ്. കേരളം തെക്ക് വടക്ക് ഗുണ്ട കോറിഡോറായി മാറി. ഗുണ്ട, ലഹരിമരുന്ന് ആക്രമണങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലക്കും വിമർശനം:ഉന്നത വിദ്യാഭ്യാസ മേഖല കുഴപ്പത്തിലാക്കിയതിൽ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. നിയമം ലംഘിച്ച് പദവിയിലെത്തിയ വിസിമാർ രാജി വയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.