കാസർകോട്: കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് (Variety Protest of Congress Leader Against Congress Governing Body of Co-operative Bank). സ്വന്തം തല മുണ്ഡനം ചെയ്‌താണ് ഹോസ്‌ദുർഗ് സഹകരണ ബാങ്ക് ഡയറക്‌ടറും പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്‍റുമായ പത്മരാജൻ ഐങ്ങോത്ത് പ്രതിഷേധിച്ചത്. ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ നടപടി ഇല്ലെന്നാരോപിച്ച് ഹോസ്‌ദുർഗ് അസി. രജിസ്ട്രാർ ഓഫീസിന് മുന്നിലായിരുന്നു പത്മരാജൻ്റെ പ്രതിഷേധം.
ബാങ്ക് പ്രസിഡന്‍റ് ഉൾപ്പെടെയുള്ള ഭരണസമിതിക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തിരിമറി നടത്തിയവർക്കെതിരെ പാർട്ടിക്ക് ഉള്‍പ്പെടെ പല തവണ പരാതി നൽകി. എന്നിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനാലാണ് തന്‍റെ പ്രതിഷേധമെന്ന് പത്മരാജൻ പറയുന്നു.