കാസർകോട്:യാത്രക്കാരില്ലാതെ നഷ്‌ടത്തിലോടുന്ന മംഗളൂരു–ഗോവ വന്ദേഭാരത് കണ്ണൂരിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തം. ഇത് സംബന്ധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി. വന്ദേ ഭാരത് കണ്ണൂർ വരെ നീട്ടിയാൽ ഉത്തര മലബാറുകാർക്ക് ഏറെ ഉപകാരപ്രദമാകും. കൂടാതെ ബൈന്തൂരിൽ(മൂകാംബിക റോഡ്) കൂടി സ്റ്റോപ്പ് അനുവദിച്ചാൽ തീര്‍ത്ഥാടകർക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
'കാലിയടിക്കണ്ട.. വന്ദേ ഭാരത് കണ്ണൂരിലേക്ക് നീട്ടൂ'; ആവശ്യം ശക്തമാക്കി രാജ്‌മോഹൻ ഉണ്ണിത്താൻ - രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
Vande Bharat services: നഷ്‌ടത്തിലോടുന്ന മംഗളൂരു–ഗോവ വന്ദേഭാരത് സർവീസ് കണ്ണൂരിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി.
Published : Jan 9, 2024, 5:32 PM IST
ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കര്‍ണാടകയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ദര്‍ശനത്തിനെത്തുന്നവരില്‍ ഏറിയ പങ്കും മലയാളികളാണ്. പലരും ട്രെയിനിൽ ടിക്കറ്റ് ലഭിക്കാത്തത് കാരണം ബസിനെയാണ് ആശ്രയിക്കുന്നത്. വ്യാഴാഴ്‌ച ഒഴികെ ആഴ്‌ചയിൽ ആറു ദിവസമാണ് മംഗളൂരു–ഗോവ റൂട്ടിൽ വന്ദേഭാരത് സർവീസ് നടത്തുന്നത്. രാവിലെ 8.30 ന് മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന വന്ദേഭാരത് നാലര മണിക്കൂറു കൊണ്ട് ഗോവയിൽ എത്തും.രാവിലെ 6.30ന് കണ്ണൂരിൽ നിന്നു പുറപ്പെട്ടാൽ നിലവിലെ സമയക്രമം മാറ്റാതെ സർവീസ് നടത്താൻ സാധിക്കും. കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോകുന്നവർക്കും ട്രെയിൻ പ്രയോജപ്പെടുത്താൻ സാധിക്കും. ഇത് സഞ്ചാരികൾക്ക് ഏറെ ആശ്വാസമാകുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു.
വൈകിട്ട് 6.10നു ഗോവയിൽ നിന്നു പുറപ്പെട്ട് രാത്രി 10.45നു മംഗളൂരുവിൽ എത്തുന്ന തരത്തിലാണു മടക്കയാത്ര. ഇത് ഉച്ചയ്ക്ക് 2.15നു പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചാൽ വൈകിട്ട് 6.45നു മംഗളൂരുവിലും രാത്രി 8.45ന് കണ്ണൂരും എത്താൻ സാധിക്കും. കണ്ണൂരിലേക്ക് ട്രെയിൻ നീട്ടിയാൽ സ്‌റ്റേഷനിൽ നിർത്തിയിടാൻ ബുദ്ധിമുട്ടുണ്ടാവില്ല. കണ്ണൂർ–ബെംഗളൂരു എക്സ്പ്രസ് (16511) കോഴിക്കോട്ടേക്ക് നീട്ടാൻ ധാരണയായ സാഹചര്യത്തിൽ നിലവിൽ ഈ ട്രെയിൻ നിർത്തുന്ന ട്രാക്ക് വന്ദേഭാരതിനായി പ്രയോജനപ്പെടുത്താം. ഏതായാലും വന്ദേ ഭാരത് കണ്ണൂർ വരെ നീട്ടുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു.
Also Read: വന്ദേ ഭാരത് അല്ല അമൃത് ഭാരത്: വ്യത്യാസങ്ങൾ നിരവധി; പ്രത്യേകതകൾ ഇങ്ങനെ..