കാസർകോട് : ഉപ്പള ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌ത് ബലമായി മുടി മുറിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതരും പരാതി നൽകും.
റാഗിങ്ങ് നടന്നുവെന്ന് കണ്ടെത്തിയാൽ അത് പ്രകാരമാകും പരാതി കൊടുക്കുകയെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. കുറ്റക്കാരായ കുട്ടികൾക്കെതിരെ നടപടിയും ഉണ്ടാകും.
ഉപ്പള റാഗിങ്ങിൽ സ്‌കൂൾ അധികൃതരും പരാതി നൽകും റാഗ് ചെയ്‌ത കുട്ടികളുടെ രക്ഷിതാക്കളും റാഗിങ്ങിന് ഇരയായ കുട്ടിയുടെ രക്ഷിതാക്കളും ശനിയാഴ്‌ച ചേർന്ന പി.ടി.എ യോഗത്തിൽ പങ്കെടുത്തു. സ്‌കൂളിന്‍റെ അച്ചടക്കത്തെ ബാധിക്കുന്നതാണ് സംഭവമെന്ന് യോഗം വിലയിരുത്തി. മഞ്ചേശ്വരം പൊലീസും സ്‌കൂളിൽ എത്തി.
READ MORE:Kasargod Ragging: ഉപ്പള റാഗിങ്ങ്: 9 വിദ്യാർഥികൾക്കെതിരെ കേസ്
മഞ്ചേശ്വരം പൊലീസ് ഒൻപത് പ്ലസ്‌ടു വിദ്യാർഥികൾക്കെതിരെ കേസ് എടുത്തിരുന്നു. തടഞ്ഞുവയ്ക്കൽ, മാനഹാനി വരുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. കഴിഞ്ഞ 23നാണ് സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയുടെ മുടി ബലമായി മുറിച്ചത്.