കേരളം

kerala

ETV Bharat / state

കേരളത്തിന് ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍; പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി - ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍

Green field Corridor for Kerala by Central Govt: കേരളത്തിന് കേന്ദ്രത്തിന്‍റെ പുതുവര്‍ഷ സമ്മാനം. ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ചു.

Green field Corridor  Nitin Gadkari  ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍  നിതിന്‍ ഗഡ്‌കരി
union-minister-nitin-gadkari-announced-green-field-corridor-for-kerala

By ETV Bharat Kerala Team

Published : Jan 5, 2024, 10:09 PM IST

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി പ്രതികരിക്കുന്നു

കാസർകോട് : കേരളത്തിന് പുതുവര്‍ഷ സമ്മാനമായി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി (Union minister Nitin Gadkari announced Green field Corridor for Kerala). ദേശീയ പാത വികസനം കേരളത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം കാസർകോട് ഓൺലൈനായി നിർവഹിക്കുകയായിരുന്നു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാസര്‍കോട് താളിപ്പടപ്പ് മൈതാനത്തായിരുന്നു ചടങ്ങ്. 12 ദേശീയപാത പദ്ധതികളുടെ തറക്കല്ലിടൽ കർമവും ഉദ്ഘാടനവുമാണ് കേന്ദ്രമന്ത്രി നിർവഹിച്ചത്. 1464 കോടി രൂപയുടേതാണ് പദ്ധതി. പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങുമാണ് ഉദ്ഘാടനം ചെയ്‌തത്.

ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയുടെ ഭാഗമാണ് എന്‍.എച്ച് 966 കോഴിക്കോട്-പാലക്കാട് പദ്ധതി. ഇതില്‍ പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള യാത്ര നാല് മണിക്കൂറില്‍ നിന്ന് 1.5 മണിക്കൂറായി കുറക്കാന്‍ സാധിക്കും. എന്‍.എച്ച് -744 കൊല്ലം-സെങ്കോട്ടൈ യാത്ര സമയം മൂന്ന് മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി കുറയും. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, എന്‍.എച്ച് 85 കൊച്ചി-തേനി യാത്ര സമയം എട്ട് മണിക്കൂറില്‍ നിന്നും മൂന്ന് മണിക്കൂറായി കുറയും.

എസ്.എച്ച്1, എന്‍.എച്ച് 183 തിരുവനന്തപുരം-കൊച്ചി, കുട്ട മലപ്പുറം സാമ്പത്തിക ഇടനാഴി, തിരക്കേറിയ എന്‍.എച്ച് 544ല്‍ അങ്കമാലി-കുണ്ടന്നൂര്‍ നാല് വരിപ്പാതയില്‍ നിന്നും ആറ് വരിപ്പാതയായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വെല്ലുവിളിയായിരുന്ന സ്ഥലം ഏറ്റെടുപ്പില്‍ ഇടപെട്ട് കാര്യക്ഷമമായി പ്രവര്‍ത്തിച്ച കേരള സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

ആറുവരിപ്പാതയാകുന്ന ദേശീയപാതയുടെ ഭാഗമായി വരുന്ന മുംബൈ കന്യാകുമാരി ഇടനാഴി കേരളത്തിന് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിന് പ്രധാന പങ്ക് വിനോദ സഞ്ചാര മേഖലയ്ക്കുണ്ടെന്നും മൂന്നാറില്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക കാരണങ്ങളാല്‍ നേരിട്ട് എത്താന്‍ കഴിയാത്തതില്‍ മന്ത്രി ഖേദം അറിയിച്ചു.

മൂന്നാര്‍ സന്ദര്‍ശിച്ച വേളയിലുണ്ടായ അനുഭവവും സന്തോഷവും മന്ത്രി പങ്കുവച്ചു. മികച്ച കഴിവുള്ള യുവാക്കള്‍ കേരളത്തിന്‍റെ സമ്പത്ത് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ വികസനത്തിനായി മുന്തിയ പരിഗണനയാണ് കേന്ദ്ര ഗവൺമെൻ്റ് നൽകുന്നതെന്ന് ഓൺലൈനായി പങ്കെടുത്തു കൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. റോഡ് നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യത കുറവ് റോഡ് നിർമാണത്തെ ബാധിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെൻ്റിൻ്റെ ഇടപെടൽ ആവശ്യമുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുത്തു. രാജ്മോഹൻ ഉണ്ണിത്താന്‍ എംപി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, എൻ രാജഗോപാലൻ എംഎൽഎ എന്നിവർ സംബന്ധിച്ചു.

ABOUT THE AUTHOR

...view details