കേരളം

kerala

By ETV Bharat Kerala Team

Published : Dec 18, 2023, 8:42 PM IST

ETV Bharat / state

കാസര്‍കോടിന് പറയാന്‍ ഏറെയുണ്ട്; 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ച മനുഷ്യരുടെ കഥ

Stone Age Monuments Unearth In Kasargod: കാസര്‍കോട് ജില്ലയില്‍ നിന്ന് ഇത് ആദ്യമായല്ല ശിലായുഗ അവശേഷിപ്പുകള്‍ കണ്ടെത്തുന്നത്. ഈ പ്രദേശങ്ങളിലൊക്കെ ക്രിസ്‌തുവിന് മുന്നേ മനുഷ്യര്‍ ജീവിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ശേഷിപ്പുകളാണ് കണ്ടെത്തിയത്.

chenkallara  Stone Age Monuments Unearth In Kasargod  old stone age  muniyara in kasargod  Stone Age Monuments  ബേക്കല്‍ കോട്ട  കാസര്‍കോട് ടൂറിസം  ബേക്കല്‍ ടൂറിസം  എന്‍റോസള്‍ഫാന്‍ കാസര്‍കോട്  കാസര്‍കോടിന്‍റെ പഴമ  മുനിയറകള്‍  ചെങ്കല്ലറ കാസര്‍കോട് കണ്ടെത്തി
Stone Age Monuments Unearth In Kasargod

കാസർകോട് :പുല്ലൂർ-പെരിയ കല്ല്യോട്ട് ആയിരത്തി എണ്ണൂറിലധികം വർഷം പഴക്കമുണ്ടെന്നു കരുതുന്ന മഹാശിലാ സ്മാരകമായ ചെങ്കല്ലറകൾ കണ്ടെത്തി. കല്ല്യോട്ട് കഴകം ഭഗവതി ക്ഷേത്രത്തിനടുത്തായിട്ടാണ് സ്വകാര്യ പറമ്പിലാണ് ചെങ്കല്ലറകൾ കണ്ടെത്തിയത്(Stone Age Monuments Unearth In Kasargod).

മുനിയറ, നിധിക്കുഴി, പീരങ്കി ഗുഹ, കൽപ്പത്തായം, പാണ്ഡവ ഗുഹ, മുതലപ്പെട്ടി, എന്നിങ്ങനെ പല പേരുകളിൽ പ്രാദേശികമായി വിളിക്കപ്പെടുന്ന ചെങ്കല്ലറയുടെ കണ്ടെത്തലോടെ കല്ല്യോട്ട് പ്രദേശം രണ്ടായിരം വർഷം മുൻപ് തന്നെ ജനാധിവാസ മേഖലയായിരുന്നെന്ന് അനുമാനിക്കാമെന്ന് ചരിത്ര ഗവേഷകർ പറയുന്നു.

ചരിത്രാധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ.നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ച്‌ നാട്ടുകാരുടെ സഹായത്തോടെ കാട് വെട്ടിത്തെളിച്ച് പരിശോധിച്ചാണ് പ്രദേശവാസികളുടെ അറിവിലുള്ള ഗുഹകൾ മഹാശിലാ സംസ്കാരത്തിൻ്റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചത്. ചെങ്കല്ലറകളിൽ ഒന്ന് കൽപ്പണയിൽ നിന്നുള്ള മണ്ണ് വീണ് തകർന്ന നിലയിലാണ്.

ചെങ്കൽപ്പാറ തുരന്ന് നിർമ്മിച്ച ചെങ്കല്ലറയുടെ ഒരു ഭാഗത്ത് പടികളും രണ്ട് തട്ടുകളായി കൊത്തിയെടുത്ത കവാടവുമുണ്ട്. മറ്റു ചെങ്കല്ലറകളിൽ നിന്ന് വ്യത്യസ്തമായി കവാടത്തിൻ്റെ അരികുകൾ ഉള്ളിലോട്ട് കൂടുതലായി ചെത്തിയെടുത്ത നിലയിലാണള്ളത്. മുകൾ ഭാഗത്ത് വൃത്താകൃതിയിൽ അടച്ചു വയ്ക്കാനാകുന്ന വിധത്തിൽ ഒരാൾക്ക് ഗുഹയിലേക്ക് ഉഴ്ന്നിറങ്ങാൻ പാകത്തിൽ ദ്വാരവുമുണ്ട്.

വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങൾ വിശ്വാസത്തിൻ്റെ ഭാഗമായി അടക്കം ചെയ്താണ് ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിന് മുമ്പ് കേരളത്തിൽ മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്. മുകൾഭാഗത്ത് വൃത്താകൃതിയിലുള്ള സുഷിരവും ഒരു ഭാഗത്ത് കവാടവും തുറക്കപ്പെട്ട നിലയിലാണ് ചെങ്കല്ലറ ഉണ്ടായിരുന്നത്. ഉൾഭാഗത്ത് മൺകൂമ്പാരത്തിൽ മൺപാത്രങ്ങളുടെ ഭാഗങ്ങളുമുണ്ട് .

കാസർകോട് ജില്ലയിലെ പിലിക്കോട്, ചന്ദ്രവയൽ, പള്ളിപ്പാറ, അരിയിട്ട പാറ, പോത്താംങ്കണ്ടം, പനങ്ങാട്‌, ഉമ്മിച്ചി പൊയിൽ, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ലാച്ചിക്കര, കനിയാൽ, കുറ്റിക്കോൽ, ബങ്കളം, കല്ലഞ്ചിറ, മാവുള്ള ചാൽ, നാലിലാംകണ്ടം, മടിക്കൈ,പൈവളിഗെ, കാര്യാട്, മലപ്പച്ചേരി, പുത്തിഗെ, കോടോത്ത്, ചുള്ളിക്കര തൂങ്ങൽ, മടിക്കൈ എന്നിവിടങ്ങളിൽ നിന്ന് പലപ്പോഴായി ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. ചെങ്കല്ലറകൾ, കൊടുംകല്ലറകൾ, തൊപ്പിക്കല്ലുകൾ, കൊടക്കല്ലുകൾ, നന്നങ്ങാടികൾ, കൽ വൃത്തങ്ങൾ, ശിലാ ചിത്രങ്ങൾ എന്നിവയാണ് കാസർകോട് ജില്ലയിൽ നിന്നും ഇതുവരെ ലഭ്യമായ മഹാശിലാ കാലഘട്ടത്തിലെ സ്മാരകങ്ങൾ.

ABOUT THE AUTHOR

...view details