പെരിയ കല്ല്യോട്ട് യുഡിഎഫ് സ്ഥാനാർഥിക്ക് ജയം - localpolls 2020
കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ച വാർഡാണിത്. പെരിയ ഇരട്ട കൊലപാതകം നടന്ന കല്ല്യോട്ട് വാര്‍ഡിലാണ് യുഡിഎഫിന്‍റെ ജയം.
പെരിയ കല്ല്യോട്ട് യുഡിഎഫ് സ്ഥാനാർഥിക്ക് ജയം
കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കവെ പെരിയ കല്ല്യോട്ട് യുഡിഎഫ് സ്ഥാനാർഥിക്ക് ജയം. 355 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തവണ 73 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡാണിത്. കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ട കൊലപാതകം നടന്ന കല്ല്യോട്ട് വാര്‍ഡാണ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് തിരിച്ചു പിടിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി സിഎം ഷാസിയയാണ് ജയിച്ചത്. ഈ വാര്‍ഡില്‍ സിപിഎമ്മിന് സ്വന്തം സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല.
Last Updated : Dec 16, 2020, 10:50 AM IST